Breaking News

വളർത്ത് പക്ഷികളുടെ വിൽപ്പന കേന്ദ്രത്തിൽ നിന്നും കിളികളെ മോഷ്ടിച്ചതായി പരാതി


കാഞ്ഞങ്ങാട് : വളർത്ത് പക്ഷികളുടെ വിൽപ്പന കേന്ദ്രത്തിൽ നിന്നും കിളികളെ മോഷ്ടിച്ചതായി പരാതി. കാഞ്ഞങ്ങാട്ടെ പെറ്റ്സ് പാരഡൈസ് എന്ന സ്ഥാപനത്തിൽ നിന്നാണ് രണ്ട് ജോഡി ആഫ്രിക്കൻ ലവ് ബേർഡിനെ മോഷ്ടിച്ചത്. മാർച്ച് 18-ന് രാവിലെ 9-നും 11-30 നും ഇടയിലുള്ള സമയത്താണ് 15,000 രൂപയോളം വിലമതിക്കുന്ന ആഫ്രിക്കൻ അരുമക്കിളികളെ മോഷ്ടിച്ചത്. ബ്ലൂമാസ്ക്ക്, ബ്ലാക്ക് മാസ്ക്ക്, ഫിഫർ ലൂട്ടിനോ എന്നീ ഇനങ്ങളിൽപ്പെട്ടതാണ് കിളികൾ. സ്ഥാപനത്തിന്റെ ഉടമ ചന്ദ്രൻ ഹോസ്ദുർഗ്ഗ് പോലീസ് ഇൻസ്പെക്ടർക്ക് പരാതി നൽകിയിട്ടുണ്ട്.

No comments