Breaking News

ഡൽഹിയിൽ നടന്ന ദേശീയ ചെസ്സ് ചാമ്പ്യൻഷിപ്പിൽ കേരളത്തിന് വെങ്കലംകാസർകോടിന് അഭിമാനമായി വെള്ളരിക്കുണ്ടിലെ എം.മുരളി


വെള്ളരിക്കുണ്ട്: മാർച്ച് 10 മുതൽ 17 വരെ ഡൽഹിയിൽ വെച്ച് നടന്ന ദേശീയ സിവിൽ സർവ്വീസ് ചെസ്സ് ചാമ്പ്യൻഷിപ്പിൽ കേരള സംസ്ഥാനം ടീം ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടി. നാല്‌പതോളം ടീമുകൾ പങ്കെടുത്ത മത്സരത്തിലാണ് ഈ നേട്ടം കൈവരിച്ചത് .  ജി.എസ്.ശ്രീജിത്ത് (തിരു പനന്തപുരം), ഗോപകുമാർ കെ.എസ്(എറണാകുളം), മുരളി.എം(കാസർഗോഡ്) നിസ്സാം കെ.എം (കോഴിക്കോട്), അരുൺ കുമാർ(കണ്ണൂർ) പ്രണീഷ് കുമാർ( വയനാട്) എന്നിവരാണ് ടീമംഗങ്ങൾ. കേരള ടീം അംഗമായ കാസർകോട് വെള്ളരിക്കുണ്ട് സ്വദേശിയായ എം.മുരളിക്ക് ഇത് അഭിമാനർഹമായ നേട്ടം. കരിന്തളം ഗവ.കോളേജ് ജീവനക്കാരനാണ്. കേരള ടീമിന്  അഭിനന്ദന പ്രവാഹം തുടരുകയാണ്.

No comments