Breaking News

ചിറ്റാരിക്കാലിൽ സൗജന്യ കേൾവി പരിശോധനയും, സംസാര വൈകല്യ പരിശോധനയും നടത്തി


ചിറ്റാരിക്കാൽ: ജെ സി ഐ ചിറ്റാരിക്കാലിൻ്റെയും കേരളവ്യാപാരി വ്യവസായി ഏകോപന സമിതി ചിറ്റാരിക്കാലിൻ്റെയും സംയുക്താഭിമുഖ്യത്തിൽ തൃക്കരിപ്പൂർ രാജീവ് ഗാന്ധി സ്പീച്ച് & ഹിയറിംങ്ങ് ഇൻസ്റ്റിറ്റ്യൂട്ട് സൗജന്യ കേൾവി പരിശോധനയും, സംസാര വൈകല്യ പരിശോധനയും നടത്തി. ചിറ്റാരിക്കാൽ വ്യാപര ഭവനിൽ നടത്തിയ പരിപാടിയുടെ ഉദ്ലാടനം ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംങ്ങ് കമ്മിറ്റി ചെയർമാൻ ജിജി കമ്പല്ലൂർ ഉദ്ഘാടനം ചെയ്തു. ജെ സി ഐ ചിറ്റാരിക്കാൽ പ്രസിഡണ്ട് ജിജോ പി ജോസഫ് അധ്യക്ഷത വഹിച്ചു. ജോയിച്ചൻ മച്ചിയാനിക്കൽ, ജിതിൻ ജോർജ്, സുനിൽ മാത്യൂസ് എന്നിവർ സംസാരിച്ചു. ഡിവിൻ സെബാസ്റ്റ്യൻ സ്വാഗതവും ,ഷിജോ നഗരൂർ നന്ദിയും പറഞ്ഞു.

No comments