Breaking News

തുളുനാട് മാസിക ഏർപ്പെടുത്തിയ കൃഷ്ണചന്ദ്ര വിദ്യാഭ്യാസ അവാർഡ് കൊടക്കാട് നാരായണൻ മാസ്റ്റർക്ക്


കാഞ്ഞങ്ങാട് : തുളുനാട് മാസിക ഏർപ്പെടുത്തിയ കൃഷ്ണചന്ദ്ര വിദ്യാഭ്യാസ അവാർഡ് മേലാങ്കോട്ട് എ.സി. കണ്ണൻ നായർ സ്മാരക ഗവ.യു.പി.സ്കൂൾ പ്രധാനാധ്യാപകനും ദേശീയ അധ്യാപക അവാർഡ് ജേതാവുമായ കൊടക്കാട് നാരായണന്. ചെന്നു കയറിയ വിദ്യാലയങ്ങളിലൊക്കെ  വിപ്ലവം ഉണ്ടാക്കുന്ന കൊടക്കാട് മാഷ് മൂന്നര പതിറ്റാണ്ടു കാലത്തെ അധ്യാപന ജീവിതത്തിൽ  നടപ്പിലാക്കിയ സമഗ്ര പരിപാടികളാണ്  അവാർഡിന് പരിഗണിച്ചതെന്ന് തുളുനാട് മാസിക എഡിറ്ററും പുരസ്കാര നിർണയ സമിതി അംഗങ്ങളായ പ്രകാശൻ കരിവെള്ളൂർ, എൻ.ഗംഗാധരൻ , ശ്യാം ബാബു വെള്ളിക്കോത്ത്, കെ.വി.സുരേഷ് കുമാർ നീലേശ്വരം എന്നിവർ വാർത്താ കുറിപ്പിൽ അറിയിച്ചു.  പ്രധാനാധ്യാപകനായി സ്ഥാനകയറ്റം കിട്ടിയ ഉടനെ കരിന്തിരി  കത്തുന്ന വിദ്യാലയങ്ങളെ തേടിയാണ് സഞ്ചാരം തുടങ്ങിയത്.2005 ൽ ചാത്തങ്കൈയിൽ നിന്ന് ആരംഭിച്ച നവോത്ഥാന യാത്ര മേലാങ്കോട്ട് അവസാനിക്കുന്നു. കൂട്ടായ്മയുടെ  വിളക്കിൽ സ്നേഹത്തിന്റെ എണ്ണ പകർന്നാണ് തുടക്കം. ആദ്യം രക്ഷിതാക്കൾക്കിടയിൽ. പിന്നെ നാട്ടുകാർക്കിടയിൽ .അമ്പലങ്ങളും പള്ളികളും സർവ സമുദായങ്ങളും മാഷിന്റെ കൂടെ ഇറങ്ങും. നാടിന്റെ പൈതൃകം പ്രസരിക്കുന്ന പേരുള്ള  കൈവിളക്ക് മുമ്പിലുണ്ടാകും. കൂട്ടക്കനി ഗവ.യു.പി.സ്കൂളിൽ ,കൂട്ടക്കനി കൂട്ടായ്മ '.ബാരയിൽ 'ബാരയിലൊരായിരം മേനി', 'മുഴക്കോം മികവിന്റെ മുഴക്കം'., 'കാഞ്ഞിരപ്പൊയിൽ കാര്യക്ഷമതയിലേക്ക് ഒരു കാൽവെയ്പ്', 'അരയി: ഒരുമയുടെ തിരുമധുരം'. ഇപ്പോൾ ജോലി ചെയ്യുന്ന മേലാങ്കോട്ട്  എ.സി.കണ്ണൻ നായർ സ്മാരക ഗവ.യു.പി.സ്കൂളിൽ  'മേലാങ്കോട്ട്മുന്നോട്ട് ഇവിടത്തെ ദൗത്യം പൂർത്തിയാക്കി ഈ മാസം 31 ന് സർവീസിൽ നിന്ന് വിരമിക്കും.

രാവിലെ 7 മണിക്ക് വീട്ടിൽ നിന്നിറങ്ങിയാൽ മടങ്ങുമ്പോൾ രാത്രി 10 മണി കഴിയും. 15 മണിക്കൂറും വിശ്രമമില്ല. വിദ്യാലയത്തിലും പരിസരങ്ങളിലുമായി മാഷ് ഉണ്ടാകും. 

ഒരു വ്യാഴവട്ടക്കാലം കൊടക്കാട് ഗവ.വെൽഫേർ യു.പി.സ്കൂളിൽ പരീക്ഷിച്ച് വിജയിച്ച നൂറു കണക്കിന് കണക്കിന് ആശയങ്ങളാണ് ആയുധം.നൂതനങ്ങളിൽ നൂതനങ്ങളായ ആശയങ്ങൾ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന. വിദ്യാലയത്തെക്കുറിച്ച് അറിഞ്ഞ ദേശീയ വിദ്യാഭ്യാസ 'ഗവേഷണ പരിശീലന കേന്ദ്രം (NCERT, New Delhi ) സാഹിത്യവിമർശൻ പ്രഫ.കെ.പി.ശങ്കരന്റെ നേതൃത്വത്തിൽ ഒരു സംഘത്തെ അയച്ചു. മൂന്നു ദിവസം കൊടക്കാട് ഗ്രാമത്തിൽ താമസിച്ച്  തയ്യാറാക്കിയ പഠനമാണ് പിന്നീട് പാo പുസ്തക പരിഷ്കരണത്തിലും പുതിയ അധ്യാപനതന്ത്രങ്ങളിലും പ്രയോജനപ്പെടുത്തിയത്. 2015 ലെ ദേശീയ അധ്യാപക പുരസ്കാര ജേതാവാണ്.

ജീവകാരുണ്യ പ്രവർത്തനത്തിലും കൊടക്കാട് ടച്ച് .

 പ്രളയമുണ്ടായപ്പോൾ ആഗസ്ത് 12നു തന്നെ ഫസ്റ്റ് സാലറി ചലഞ്ച് നടത്തിയതിലൂടെ മുഖ്യമന്ത്രിയുടെ പ്രശംസ നേടി. കോവിഡ് മഹാമാരിക്കാലത്ത് തുടക്കത്തിൽ തന്നെ ഒരു ലക്ഷം രൂപ നൽകിയതിന് മുഖ്യമന്ത്രിയുടെ പ്രശംസ പത്രം ലഭിച്ചു.ഒരു വർഷമായി 2 ദിവസത്തെ വരുമാനം ദുരിതാശ്വാസ നിധിയിലേക്ക് നൽകി വരുന്നു. ഇതിന് പുറമെ രണ്ട് ദിവസത്തെ വരുമാനം രോഗികൾക്ക് പ്രതിമാസം നൽകുന്നു. മരണം വരെ നാല് ദിവസത്തെ വരുമാനം നൽകാനാണ് തീരുമാനം.

2022 മെയ് മാസത്തിൽ കാഞ്ഞങ്ങാട് വെച്ച് നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും.

No comments