Breaking News

കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്തിലെ കൂവാറ്റി ചാമക്കുഴി ഗവ:യു.പി സ്കൂളിൻ്റെ ഡൈനിംഗ് ഹാൾ ഉത്ഘാടനം ചെയ്തു


 അടുക്കം: പഞ്ചായത്ത് 2021-22  വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കൂവാറ്റി - ചാമക്കുഴി സ്കൂളിന്  9 ലക്ഷം രൂപയ്ക്ക് നിർമ്മിച്ച ഡൈനിങ്ങ് ഹാൾ പഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ.രവി ഉത്ഘാടനം ചെയ്തു.  പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിഗ് കമ്മിറ്റി ചെയർപേഴ്സൺ ഷൈജമ്മ ബെന്നി അദ്ധ്യക്ഷത വഹിച്ചു. സമയബന്ധിതമായി പണി പൂർത്തികരിച്ച കോൺട്രാക്ടർ ഷൈൻദാസിനെ പ്രസിഡൻ്റ് ഷാളണിയിച്ചു അനുമോദിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ സി.എച്ച് അബ്ദുൾ നാസർ, അജിത് കുമാർ കെ വി, എസ്.എം.സി ചെയർമാൻ എം.സുരേന്ദ്രൻ,മദർ പി.ടി.എ പ്രസിഡൻ്റ് പ്രസീത മോഹനൻ ,കമലാക്ഷൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ ജോയ്സി ജോസഫ് സ്വാഗതവും പിടിഎ പ്രസിഡൻ്റ് മധു.സി നന്ദിയും പറഞ്ഞു.

No comments