Breaking News

ചൂടിന്‌ ആശ്വാസമായി ഞായർ പുലർച്ചെ ജില്ലയിൽ പരക്കെ മഴ ; സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ ലഭിച്ചത് ഹൊസ്‌ദുർഗ്‌ താലൂക്കിൽ വെള്ളരിക്കുണ്ട്‌ താലൂക്കിൽ മൂന്ന്‌ മില്ലീമീറ്ററും മഴകിട്ടി


വെള്ളരിക്കുണ്ട് : വെന്തുരുകുന്ന ചൂടിന്‌ ആശ്വാസമായി ഞായർ പുലർച്ചെ ജില്ലയിൽ പരക്കെ മഴ. ഹൊസ്‌ദുർഗ്‌ താലൂക്കിലാണ്‌ സംസ്ഥാനത്ത്‌ ഏറ്റവും കൂടുതൽ മഴ കിട്ടിയതെന്ന്‌ ഞായർ രാവിലെ എട്ടര വരെയുള്ള കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്ക്‌ പറയുന്നു.
ഹൊസ്‌ദുർഗിൽ 54.3 മില്ലീമീറ്റർ മഴ കിട്ടി. രണ്ടാം സ്ഥാനത്ത്‌ വടകരയാണ്‌ (43 എംഎം). ജില്ലയിൽ പിലിക്കോട്‌ (16.5 എംഎം), കൂഡ്‌ലു (14.4 എംഎം), വെള്ളരിക്കുണ്ട്‌ മൂന്ന്‌ മില്ലീമീറ്ററും മഴകിട്ടി.
ജലനിരപ്പ്‌ താഴ്‌ന്ന സമയത്തുതന്നെ മഴ പെയ്‌തത്‌ വലിയ ആശ്വാസമായിട്ടുണ്ട്‌. അതേസമയം ഉണക്കാനിട്ട അടക്ക, മഴയിൽ നനഞ്ഞത്‌ കർഷകർക്ക്‌ ഇരുട്ടടിയായി. പുലർച്ചെയുള്ള മഴയായതിനാൽ റബർ വെട്ടും നടന്നില്ല. ചിലയിടത്ത്‌ നല്ല കാറ്റടിച്ചതും വാഴ മറിഞ്ഞുവീഴാൻ ഇടയാക്കി.


No comments