Breaking News

കാലിച്ചാനടുക്കത്ത് ക്ഷേത്ര ഭണ്ഡാരം കവർച്ചയ്ക്കിടെ യുവാവ് നാട്ടുകാരുടെ പിടിയിലായി


ക്ഷേത്ര ഭണ്ഡാരം കവര്‍ന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. കാലിച്ചാനടുക്കം ആനപ്പെട്ടിയിലെ ശ്രീജിത്തിനെ(36)യാണ് അമ്പലത്തറ പൊലീസ് അറസ്റ്റ് ചെയ്തത്. ആനപ്പെട്ടി ധര്‍മ്മശാസ്താക്ഷേത്ര ഭണ്ഡാരം കുത്തിതുറന്ന് പണവുമായി രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ നാട്ടുകാര്‍ വളഞ്ഞിട്ട് പിടികൂടുകയായിരുന്നു. എസ്‌ഐ മധുസൂദനന്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ രൂപേഷ്, ബാബു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.



                            

No comments