Breaking News

കോളിയടുക്കത്ത്‌ നിർമിച്ച കായിക പരിശീലന കേന്ദ്രം മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്തു


കോളിയടുക്കത്ത്‌ നിർമിച്ച കായിക പരിശീലന കേന്ദ്രം മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്തു. ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സിന്റെ അരക്കോടി ഫണ്ടിൽ നിന്ന്‌ കോളിയടുക്കം  രാജീവ്‌ ഗാന്ധി സ്‌റ്റേഡിയത്തിലാണ്‌ കേന്ദ്രം ഒരുക്കിയത്‌.

 ഇരുനില കെട്ടിടത്തിൽ കായികതാരങ്ങൾക്ക് താമസിച്ച് പരിശീലനം നടത്താം. നാല് ബെഡ് റൂം, രണ്ട് അടുക്കള, ഏഴ് ബാത്ത്റൂം, ഡൈനിംഗ് റൂം എന്നിവ സജ്ജീകരിച്ച കെട്ടിടത്തിൽ 20 പേർക്ക് താമസിക്കാനാവും.  

പഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കർ അധ്യക്ഷയായി.  എച്ച്എഎൽ അഡീഷണൽ ജനറൽ മാനേജർ എ വി മുരളി കൃഷ്ണനിൽ നിന്നും ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് പിഹബീബ് റഹ്മാൻ താക്കോൽ ഏറ്റുവാങ്ങി. രാജ്‌മോഹൻ ഉണ്ണിത്താൻ എംപി, എം ശിവപ്രകാശൻ നായർ, പഞ്ചായത്തംഗം ഇ മനോജ് കുമാർ, കാസർകോട് വികസന പാക്കേജ് സ്‌പെഷ്യൽ ഓഫീസർ ഇ പി രാജ്‌മോഹനൻ,  പി പി അശോകൻ,  മുനീർ വടക്കുമ്പാട് എന്നിവർ സംസാരിച്ചു. കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് സ്വാഗതവും ജില്ലാ സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറി എം എസ് സുദീപ് ബോസ് നന്ദിയും പറഞ്ഞു.

No comments