Breaking News

പാണത്തൂർ ആശുപത്രിയിൽ 108 ആംബുലൻസ് അനുവദിച്ചു വിവിധ സൗകര്യങ്ങളുള്ള ആംബുലൻസ് നാളെ മുതൽ പ്രവർത്തന സജ്ജമാകും


പാണത്തൂർ: പനത്തടി ഗ്രാമപഞ്ചായത്തിലെ പാണത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് പുതിയ 108 ആംബുലൻസ് അനുവദിച്ചു. 24 മണിക്കൂറും സേവനം ലഭിക്കുന്നതോടൊപ്പം ആംബുലൻസിൽ ഡ്രൈവറെ കൂടാതെ ഒരു നഴ്സിന്റെ സേവനവും ലഭിക്കും. ആംബുലൻസിൽ ഓക്സിജൻ സൗകര്യം കൂടാതെ താല്ക്കാലിക ചികിത്സാ സൗകര്യവും ആശുപത്രിയിൽ എത്തുന്നതു വരെയുള്ള സൗകര്യവും ലഭിക്കുന്നതാണ്. ഈ ആമ്പുലൻസിന്റെ ഔപചാരികമായ ഉദ്ഘാടനവും ഫ്ലാഗ് ഓഫും നാളെ രാവിലെ 10.30 ന് പാണത്തൂർ എഫ്.എച്ച്.സിയിൽ വച്ച് പനത്തടി പഞ്ചായത്ത് പ്രസിഡണ്ട് നിർവ്വഹിക്കും. പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ , മറ്റ് ഭരണസമിതിയംഗങ്ങൾ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ, മെഡിക്കൽ ഓഫീസർ, എച്ച് എം സി അംഗങ്ങൾ, ജീവനക്കാർ എന്നിവർ പങ്കെടുക്കും.  ജനറൽ വിഭാഗത്തിലുള്ളവരടക്കം എല്ലാ രോഗികൾക്കും സേവനം തീർത്തും സൗജന്യമായി ലഭിക്കുമെന്ന് പനത്തടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.എം കുര്യാക്കോസ് അറിയിച്ചു.

No comments