Breaking News

പാകിസ്ഥാൻ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഷഹബാസ് ഷെരീഫ്; അഭിനന്ദിച്ച് മോദി




ഇസ്ലാമാബാദ്: പാകിസ്ഥാന്‍റെ (Pakistan) പുതിയ പ്രധാനമന്ത്രിയായി (Prime Minister) ഷഹബാസ് ഷെരീഫ് (Shehbaz Sharif) സത്യപ്രതിജ്ഞ ചെയ്തു. ചടങ്ങിൽ പങ്കെടുക്കാതെ പ്രസിഡന്‍റ് ആരിഫ് ആൽവി അവധിയെടുത്തതോടെ സെനറ്റ് ചെയർമാൻ സാദ്ദിഖ് സഞ്ജറാണിക്ക് മുന്നിലാണ് ഷഹബാസ് ഷെരീഫ് സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. ഷെഹബാസ് ഷെരീഫിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. ഇന്ത്യ ആഗ്രഹിക്കുന്നത് സമാധാനവും സ്ഥിരതയുള്ള ഭീകരവിരുദ്ധമായ പ്രദേശം ഉണ്ടാകണം എന്നതാണ്. എങ്കിലേ വികസനത്തിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ കഴിയൂ. ആളുകളുടെ അഭിവൃദ്ധിയും സൗഖ്യവും ഉറപ്പിക്കാൻ കഴിയൂ എന്നും പ്രധാനമന്ത്രി പറഞ്ഞു.

No comments