Breaking News

പാലക്കുന്നിൽ ഓട്ടോറിക്ഷയും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു


ഓട്ടോറിക്ഷയും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കൂടെയുണ്ടായിരുന്ന പിതാവിന് ഗുരുതരമായി പരിക്കേറ്റു. അണങ്കൂര്‍ ടിപ്പു നഗറിലെ ആമിറാണ്(25) മരിച്ചത്. പിതാവ് മുഹമ്മദിനെ മംഗ്ളുരുവിലെ ആശുപത്രിയിലേക്ക് മാറ്റി. ശനിയാഴ്ച്ച രാവിലെ ആറ് മണിയോടെ പാലക്കുന്ന് പള്ളത്ത് വെച്ചായിരുന്നു അപകടം. പച്ചക്കറി കച്ചവടക്കാരായ ഇവര്‍ കാഞ്ഞങ്ങാടേക്ക് പച്ചക്കറി ശേഖരിക്കാന്‍ പോകുന്നതിനിടെ ഇവര്‍ സഞ്ചരിക്കുകയായിരുന്ന ഓട്ടോറിക്ഷയില്‍ ലോറി വന്നിടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. ആമിറിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.


No comments