Breaking News

നിർദ്ധന കുടുംബത്തിന് കൈത്താങ്ങായി കാഞ്ഞങ്ങാട്ടെ പിങ്ക് പോലീസ് വെള്ളരിക്കുണ്ട് കനകപ്പള്ളിയിലെ സജി മറ്റത്തിൻ്റെ കാരുണ്യക്കടലിൽ കുടുംബത്തിന് സ്വന്തമായി ഭൂമിയും

വെള്ളരിക്കുണ്ട്: ആറങ്ങാടിയിൽ വാടക ക്വാട്ടേഴ്സിൽ താമസിക്കുന്ന യമുനയെയും മക്കളെയും കാഞ്ഞങ്ങാട് പിങ്ക് പട്രോൾ ഹൗസ് വിസിറ്റിംഗ് നടത്തുന്ന സമയത്ത് പരിചയപ്പെടുകയും വാടക പോലും കൊടുക്കാനില്ലാത്ത കുടുംബത്തിൻ്റെ ദയനീയ സ്ഥിതി മനസിലാക്കുകയും ചെയ്തു. ഈ സന്ദർഭത്തിലാണ് വെള്ളരിക്കുണ്ട് കനകപള്ളിയിലെ പ്രശസ്തനായ അക്യുപങ്ചർ വിദഗ്ദൻ ഡോ.സജി മറ്റം പുതുതായി നിർമിച്ച വീട്ടിൽ മെയ് - 8 ന് നടത്തുന്ന ഗൃഹപ്രവേശനത്തിനോടനുബന്ധിച്ച് അദ്ദേഹത്തിൻ്റെ സ്വത്തിൽ നിന്ന് 50 സെൻ്റ് ഭൂമി പത്ത് പാവപ്പെട്ട നിർധന കുടുംബങ്ങൾക്ക് നൽകുന്ന പദ്ധതി സംബന്ധിച്ച് പരപ്പ സ്വദേശിനിയും, കാഞ്ഞങ്ങാട് പിങ്ക് പട്രോൾ ഓഫിസറുമായ പി.ജെ സക്കിനത്തവിയുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് അവരുടെ നിർദ്ദേശപ്രകാരം യമുനയുടെ കുടുംബത്തെ പദ്ധതിയിൽ ഉൾപ്പെടുത്താൻ  അപേക്ഷ നൽകിയതിൻ്റെ ഭാഗമായി 5 സെന്റ് ഭൂമി പ്രസ്തുത കുടുംബത്തിന് ലഭിക്കുകയുണ്ടായി.


    എന്നാൽ ലഭിച്ച ഭൂമി സ്വന്തം പേരിൽ രജിസ്റ്റർ ചെയ്യാൻ സാമ്പത്തിക ശേഷിയില്ലാത്തതിനാൽ കുടുംബം വിണ്ടും പിങ്ക് പട്രോൾ വഴി കേരള പോലീസ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയെ സമീപിച്ചു. അസോസിയേഷൻ്റെ  34ാം ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി ആവശ്യമായ രജിസ്ട്രേഷൻ തുക നിർദ്ധന കുടുംബത്തിന് നൽകാൻ തീരുമാനിക്കുകയും ബഹു.ജില്ലാ പോലിസ് മേധാവി ശ്രി.വൈഭവ് സക്സേന IPS അവർകൾ പ്രസ്തുത തുക ഇന്ന് DPC യുടെ ചേംബറിൽ വച്ച് കുടുംബത്തിന് കൈമാറുകയും ചെയ്തു.


ചടങ്ങിൽ അഡീഷണൽ എസ്.പി ഹരിശ്ചന്ദ്ര നായ്ക്ക് , പിങ്ക് നോഡൽ ഓഫിസർ DySP സതിഷ് കുമാർ ആലക്കാൽ, SB DySP പി.കെ സുധാകരൻ, KPA സംസ്ഥാന ജോയിൻ്റ് സെക്രട്ടറി ഇ.വി പ്രദീപൻ, KPA ജില്ലാ സെക്രട്ടറി എ.പി സുരേഷ്, ജില്ലാ പ്രസിഡണ്ട് ബി.രാജ്കുമാർ, ജില്ലാ ട്രഷറർ രജീഷ് കെ.ടി, പിങ്ക് പട്രോൾ ഓഫീസർ പി.ജെ. സക്കീനത്തവി എന്നിവർ  പങ്കെടുത്തു. 

No comments