Breaking News

കർണാടകയിലെത്തുന്ന കേരള വാഹനങ്ങളിൽ കൊള്ളനടത്തുന്ന ഏഴംഗ മലയാളി സംഘം അറസ്റ്റിൽ


ബംഗളൂരു: ബംഗളൂരു-മൈസൂരു പാതയിൽ വാഹനയാത്രക്കാരെ ഭീഷണിപ്പെടുത്തി കൊള്ളയടിക്കുന്ന ഏഴംഗ മലയാളി സംഘം അറസ്റ്റിൽ. കേരള വാഹനങ്ങളെ ലക്ഷ്യമിട്ടാണ് സംഘം കൊള്ള നടത്തിയിരുന്നത്.


രാത്രികാലങ്ങളിൽ കവർച്ച നടക്കാറുണ്ടെങ്കിലും പ്രതികളെ പിടികൂടാൻ കഴിയാറില്ല. ഹൈവേ കവർച്ചക്ക് പിന്നിൽ മലയാളി സംഘങ്ങളും ഉണ്ടെന്ന വിവരമാണ് അറസ്റ്റിലൂടെ വ്യക്തമാകുന്നത്. 


തൃശൂര്‍ സ്വദേശികളായ ശശി (49), സിജോ ജോയ് (32), ജതിന്‍ (30), സുബി (30), കണ്ണൂര്‍ സ്വദേശികളായ നിഖില്‍ (34), അജീബ് (25), ആലപ്പുഴ സ്വദേശി അബ്ദുൽ ഖാദര്‍ ( 25) എന്നിവരെയാണ് മാണ്ഡ്യ റൂറല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.മുളകുപൊടി വിതറലും കത്തിയും വടിവാളും കാണിച്ച് ഭീഷണിപ്പെടുത്തിയുമാണ് യാത്രക്കാരുടെ വിലപിടിപ്പുള്ള വസ്തുക്കൾ കവർന്നത്. മൊബൈൽ ഫോൺ, സ്വർണാഭരണങ്ങൾ, പണം തുടങ്ങിയ വിലപിടിപ്പുള്ള വസ്തുക്കൾ തട്ടിയെടുത്തശേഷം സ്ഥലത്തുനിന്നും കടന്നുകളയുന്നതാണ് ഇവരുടെ രീതി

No comments