Breaking News

'കൗമാരം കരുതലോടെ'.. ഏകദിന പരിശീലന ക്യാമ്പ് വരക്കാട് എൻ.എസ്.എസ് കരയോഗ മന്ദിരത്തിൽ വച്ച് നടന്നു


നർക്കിലക്കാട്: മനുഷ്യ ജീവിതത്തെ സ്വാർത്ഥകമാക്കുന്നത് ആധ്യാത്മികതയിലൂന്നിയ കർമ്മ വഴികളിലൂടെയാണെന്ന് ചിറ്റാരിക്കിൽ സി ഐ മനു.വി.നായർ അഭിപ്രായപെട്ടു. ഹോസ്ദുർഗ്ഗ് താലൂക്ക് എൻ എസ് എസ് യൂണിയന്റെയും വരക്കാട് എൻ എസ് എസ് കരയോഗത്തിന്റെയും നേതൃത്വത്തിൽ നടന്ന കൗമാരം കരുതലോടെ ഏകദിന പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിയൻ വൈസ് പ്രസിഡന്റ് ശ്രീകുമാർ കോടോത്ത് അധ്യക്ഷനായി. യൂണിയൻ സെക്രട്ടറി പി.വി.ചന്ദ്രബാബു, പുഴക്കര കുഞ്ഞിക്കണ്ണൻ നായർ, ടി.പി. രാഘവൻ, രുഗ്മണി നമ്പ്യാർ, സുധാകരൻ തളാപ്പിൽ , പി. വേണുഗോപാലൻ നായർ എന്നിവർ പ്രസംഗിച്ചു. ഡോ.വി. അശ്വതി, എം.കെ.ദിവാകറർ, പി. ശാന്തമ്മ, ചിങ്ങനാപുരം മോഹനൻ എന്നിവർ വിവിധ വിഷയങ്ങളെക്കുറിച്ച് ക്ലാസെടുത്തു. വിവിധ കലാപരിപാടികളും നടന്നു.

No comments