Breaking News

ബളാൽ ഇടവകയുടെ ആഭിമുഖ്യത്തിൽ അനുമോദന സമ്മേളനം സംഘടിപ്പിച്ചു വികാരി ജനറൾ മോൺസിഞ്ഞോർ മാത്യു ഇളംതുരുത്തിപടവിൽ ഉപഹാര സമർപ്പണം നടത്തി


ബളാൽ: ബളാൽ  ഇടവകയുടെ ആഭിമുഖ്യത്തിൽ അനുമോദന സമ്മേളനം നടന്നു.  ഇടവക വികാരി റവ.ഫാ.ജോർജ് ഇലവുംകുന്നേൽ അധ്യക്ഷനായ യോഗത്തിൽ, തലശ്ശേരി അതിരൂപതയുടെ വികാരി ജനറാൾ മോൺസിഞ്ഞോർ  മാത്യു ഇളംതുരുത്തിപടവിൽ അനുഗ്രഹ പ്രഭാഷണവും ഉപഹാര സമർപ്പണവും നടത്തി .യോഗത്തിൽ ഷാജൻ പൈങ്ങോട്ട് സ്വാഗതവും ജോസ് തേക്കുംകാട്ടിൽ നന്ദിയും പറഞ്ഞു . 

യോഗത്തിൽ കൃഷി വകുപ്പിന്റ്റെ 2020 -21 വർഷത്തെ പച്ചക്കറി കൃഷിയുമായി ബന്ധപ്പെട്ട് വിഞ്ജാനവ്യാപനം നടത്തിയ കൃഷി ഓഫീസർമാരിൽ സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം നേടിയ ബളാൽ കൃഷി ഓഫീസർ ഡോ അനിൽ സെബാസ്റ്റ്യൻ , 2020 -21 വർഷത്തിൽ സംസ്ഥാനത്തെ മികച്ച യുവ കർഷകൻ മനു ജോയ് തയ്യിൽ , ഇക്കണോമിക്സിൽ പി എച് ഡി നേടിയ ഡോ ജോബി തോമസ് , 

മറൈൻ ജിയോളജിയിൽ പി എച് ഡി നേടിയ ജിതിൻ ജോസ് , പ്രധാനമന്ത്രിയുടെ റിസേർച് ഫെല്ലോഷിപ്പ് സ്കോളർഷിപ് ലഭിച്ച കുമാരി ജെസ്‌ന മാത്യു  എന്നിവർക്ക് അഭിനന്ദനങ്ങളും

കോവിഡു കാലത്തേ സമഗ്ര സംഭാവനകൾക്ക്, ബ്ലോക്ക്‌ കുടുംബരോഗ്യകേന്ദ്രം വെള്ളരിക്കുണ്ടിലെ ഹെൽത്ത് ഇൻസ്‌പെക്ടർ മാരായ അജിത്ത് സി ഫിലിപ്പ്,രഞ്ജിത്ത് ലാൽ. ബളാൽ ഇടവകയിലെ കോവിഡ് മുന്നണി പോരാളികളായ സുനിൽ കെ കണ്ടത്തിൽ,നിഖിൽ മാത്യു, ജിപ്സൺ മണക്കാട്ട് , ടോണി ചേപ്പ്കാലായിൽ,  ഡെൽബിൻ ജിം മാത്യു, ടിജോ കപ്പലുമാക്കൽ എന്നിവർക്ക് ആദരവും   നൽകി . യോഗത്തിൽ പങ്കെടുത്തു സംസാരിച്ച മുഴുവൻ വിശിഷ്‌ട വ്യക്തികളും, ഒരേ സ്വരത്തിൽ  സമൂഹത്തിനു സമഗ്ര സംഭാവന നൽകി ആദരിച്ച  വ്യക്തികളുടെ  ആത്മാർത്ഥതയും  അർപ്പണ മനോഭാവത്തെയും അഭിനന്ദിച്ചു.

No comments