വെസ്റ്റ്എളേരിയിലെ വ്യാപാര സ്ഥാപനങ്ങളിൽ ആരോഗ്യവകുപ്പും പഞ്ചായത്തും സംയുക്ത പരിശോധന നടത്തി പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ചു
ഭീമനടി: വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്തിൽ ഭീമനടി ,കുന്നുംകൈ ടൗണിലെ വ്യാപാര സ്ഥാപനങ്ങളിൽ ആരോഗ്യ വകുപ്പും പഞ്ചായത്തും സംയുക്തമായി പരിശോധന നടത്തി. ലൈസൻസ് പുതുക്കാത്തവർ ഒരാഴ്ചക്കുള്ളിൽ പുതുക്കിയില്ലെങ്കിൽ നടപടി ഉണ്ടാകുമെന്നും അറിയിച്ചു. പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ചു. ജല പരിശോധന സർട്ടിഫിക്കറ്റ്, ഹെൽത്ത് കാർഡ് എന്നിവ നിർബന്ധമായും ഉണ്ടായിരിക്കണം എന്ന് നിർദ്ദേശിച്ചു. നർക്കിലക്കാട് ഹെൽത്ത് ഇൻസ്പെക്ടർ എം.വ.സുരേഷ് ബാബു നേതൃത്വം നൽകി. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിം ഗ് കമ്മറ്റി ചെയർമാൻ പി.പി.തങ്കച്ചൻ പഞ്ചായത്ത് ജീവനക്കാരനായ ബിജു, ജെ.എച്ച്.ഐ സോന എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
No comments