Breaking News

വെള്ളരിക്കുണ്ട് താലൂക്ക് ലൈബ്രറി കൗൺസിലിൽ ആസ്ഥാന മന്ദിരത്തിന് പരപ്പയിൽ കെട്ടിടം ഒരുങ്ങി ജൂൺ ആദ്യവാരം സ്പീക്കർ എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും

വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട് താലൂക്ക് ലൈബ്രറി കൗൺസിലിൽ ആസ്ഥാന മന്ദിരത്തിന് പരപ്പയിൽ നിർമിച്ച കെട്ടിടം ജൂൺ ആദ്യവാരം നിയമസഭാ സ്പീക്കർ എം ബി രാജേഷ് ഉദ്ഘാടനം ചെയ്യും. പരിപാടിയുടെ വിജയത്തിനായി സംഘാടകസമിതി രൂപീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ഭൂപേഷ് ഉദ്ഘാടനം ചെയ്തു. ജോസ് സെബാസ്റ്റ്യൻ അധ്യക്ഷനായി.താലൂക്ക് സെക്രട്ടറി എ ആർ സോമൻ പരിപാടി വിശദീകരിച്ചു. പഞ്ചായത്ത് സ്ഥിരംസമിതി ചെയർമാൻ സി എച്ച് അബ്ദുൾ നാസർ, ലൈബ്രറി കൗൺസിൽ സംസ്ഥാന കൗൺസിൽ അംഗം പി ദിലീപ് കുമാർ, ജില്ലാ നിർവാഹക സമിതി അംഗങ്ങളായ പി കെ മോഹനൻ, രമണി രവി, പരപ്പ ഗവ.ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ എൻ അജയകുമാരൻ, കെ പി ബാലകൃഷ്ണൻ, കെ ഗോപാലൻ, ബാനം കൃഷ്ണൻ, എം ബിജു എന്നിവർ സംസാരിച്ചു. എ ആർ രാജു സ്വാഗതവും കെ ദാമോദരൻ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: പഞ്ചായത്ത് പ്രസിഡന്റ് ടി കെ രവി ( ചെയർമാൻ), താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജോസ് സെബാസ്റ്റ്യൻ ( വർക്കിങ് ചെയർമാൻ), താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എ ആർ സോമൻ ( ജനറൽ കൺവീനർ). വിവിധ സബ് കമ്മിറ്റികളെയും 101 അംഗ കമ്മിറ്റിയേയും തെരഞ്ഞെടുത്തു 

No comments