'വെള്ളരിക്കുണ്ട് കുടുംബാരോഗ്യ കേന്ദ്രത്തിൽ സ്ത്രീരോഗ വിദഗ്ധയെ നിയമിക്കുക': അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ വെള്ളരിക്കുണ്ട് യൂണിറ്റ് സമ്മേളനം
വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട് കുടുംബാരോഗ്യ കേന്ദ്രത്തിൽ സ്ത്രീ രോഗവിദഗ്ധയെ നിയമിക്കണമെന്ന് അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ വെള്ളരിക്കുണ്ട് യൂണിറ്റ് സമ്മേളനം അധികൃതരോട് ആവശ്യപ്പെട്ടു, സമ്മേളനം മഹിളാ അസോസിയേഷൻ എളേരി ഏരിയാ സെക്രട്ടറി ചന്ദ്രമ്മ ടീച്ചർ ഉദ്ഘാടനം ചെയ്തു, രോഹിണി കെ വി സ്വാഗതം പറഞ്ഞു, ഷീബ എ അധ്യക്ഷത വഹിച്ചു, വില്ലേജ് സെക്രട്ടറി സജിനി ജനാർദ്ദനൻ, വില്ലേജ് പ്രസിഡന്റ് അനിത സുരേഷ്, വില്ലേജ് കമ്മിറ്റി അംഗം വി പാർവതി, കർഷക സംഘം വില്ലേജ് കമ്മിറ്റി അംഗം സുമേഷ് പി ആർ, കർഷക തൊഴിലാളി യൂണിയൻ വില്ലേജ് കമ്മിറ്റി അംഗം ബാലകൃഷ്ണൻ എ, എന്നിവർ സംസാരിച്ചു, പ്രസിഡന്റായി ഷീബ എ, സെക്രട്ടറിയായി രോഹിണി കെ വി എന്നിവരെ തിരഞ്ഞെടുത്തു.
No comments