Breaking News

ജില്ലയിൽ കരിഞ്ചന്ത പൂഴ്ത്തിവെപ്പ് തടയുന്നതിന് ശക്തമായ നടപടി തുടരും: ജില്ലാ കളക്ടർ


ജില്ലയിൽ കരിഞ്ചന്ത പൂഴ്ത്തിവെപ്പ് തടയുന്നതിന് ശക്തമായ നടപടി തുടരും. ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദിന്റെ അധ്യക്ഷതയിൽ ഇന്ന് ഓൺലൈനിൽ ചേർന്ന ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം വിപണിയിൽ വിലക്കയറ്റം നിയന്ത്രിക്കാൻ കർശന നടപടി തുടരും. പരിശോധന ഊർജിതമാക്കും.

മൊത്തവ്യാപാരികൾ ജയ അരി പൂഴ്ത്തി വെക്കുന്നതായുള്ള സംസ്ഥാന തലത്തിലുള്ള പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലയിൽ പരിശോധന ശക്തമാക്കുന്നതിന് സ്പെഷ്യൽ സ്ക്വാഡ് രൂപീകരിക്കാൻ ജില്ലാ കളക്ടർ ജില്ലാ സപ്ലൈ ഓഫീസർ കെ എൻ ബിന്ദുവിന് നിർദ്ദേശം നൽകി. സിവിൽ സപ്ലൈസ്, റവന്യൂ, പോലീസ്, ലീഗൽ മെട്രോളജി എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥർ വിവിധ കേന്ദ്രങ്ങളിൽ പരിശോധന നടത്തും. ജില്ലയിൽ ജയ അരി ലഭ്യമാണെന്നും പൂഴ്ത്തി വെക്കുന്നതായി പരാതി ലഭിച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥർ യോഗത്തിൽ അറിയിച്ചു. വിപണിയിൽ നിശ്ചിത വിലയ്ക്ക് ഭക്ഷ്യവസ്തുക്കൾ ലഭിക്കുന്നുവെന്ന് ഉറപ്പു വരുത്തുന്നതിന് ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച സ്ക്വാഡ് പരിശോധന വിപുലപ്പെടുത്തും. ഭക്ഷ്യ ഉൽപന്നങ്ങൾക്ക് അമിത വില ഈടാക്കിയാൽ കർശന നടപടി സ്വീകരിക്കുന്നതാണ്. യോഗത്തിൽ 

ജില്ലാ കളക്ടർ  ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ്, എ ഡി എം എ കെ രമേന്ദ്രൻ , ജില്ലാ സപ്ലൈ ഓഫീസർ കെ എൻ ബിന്ദു താലൂക്ക് സപ്ലൈ ഓഫീസർമാർ ,  തഹസിൽദാർമാർ, തുടങ്ങിയവർ പങ്കെടുത്തു

No comments