Breaking News

ഫേസ്ബുക്കിൽ വർഗീയ പോസ്റ്റ്: പരപ്പ സ്വദേശിക്കെതിരെ വെള്ളരിക്കുണ്ട് പോലീസ് കേസെടുത്തു


വെള്ളരിക്കുണ്ട്: വാളെടുക്കാൻ ആഹ്വാനം ചെയ്തും
കടുത്ത വർഗീയ പോസ്റ്റുകൾ ഫേസ് ബുക്കിലിട്ട പരപ്പ
സ്വദേശിക്കെതിരെ പോലീസ് കേസെടുത്ത്
അന്വേഷണമാരംഭിച്ചു.
പരപ്പയിലെ എൻ.കെ.ഹരികൃഷ്ണനെതിരെയാണ്
വെള്ളരിക്കുണ്ട് പോലീസ് എഫ് ഐ ആർ റജിസ്ട്രർ
ചെയ്തത്.ഹരികൃഷ്ണൻ കെ.മാധവം എന്ന അകൗണ്ടിലാണ്
സമൂഹത്തിൽ ലഹളയുണ്ടാക്കുക എന്ന ഉദ്ദേശത്തോടെ
നിരവധി വർഗ്ഗിയ പോസ്റ്റുകൾ പ്രചരിപ്പിച്ചത്.
പോവുക നമ്മൾ വാളേന്തിക്കൊണ്ട് എന്ന് തുടങ്ങി ഹീനവും പ്രകോപനപരമായ നിരവധി പോസ്റ്റിലൂടെ സമൂഹത്തിൽ കുഴപ്പമുണ്ടാക്കാനാണ് പ്രതിയുടെ
ലക്ഷ്യമെന്ന് കണ്ടാണ് പോലീസ് സ്വമേധയാ കേസ് റജിസ്ട്രർ ചെയ്തത്.
ഈ മാസം 23 നും തുടർന്നും പ്രതിനിരവധി വർഗീയ പോസ്റ്റുകൾ ഇട്ടിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തി

No comments