Breaking News

മലയോര ഹൈവേയിലെ യാത്രാദുരിതം: കോൺഗ്രസ്സ് കിഫ്‌ബി ഓഫീസ് മാർച്ച്‌ നടത്തിമലയോര ഹൈവേയിലെ യാത്രാദുരിതം: കോൺഗ്രസ്സ് കിഫ്‌ബി ഓഫീസ് മാർച്ച്‌ നടത്തി


 



വെള്ളരിക്കുണ്ട് : പൊട്ടി പൊളിഞ്ഞു കുണ്ടും കുഴിയും നിറഞ്ഞ മലയോര ഹൈവേയിലെ റോഡുകളിൽ അപകടങ്ങൾ തുടർക്കഥ ആവുമ്പോഴും നിസംഗതപാലിക്കുന്ന അധികൃതരുടെ നടപടിയിൽ പ്രധിഷേധിച്ചുകൊണ്ട് ബളാൽ, വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റികളുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് കിഫ്‌ബി ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി.


മലയോര ഹൈവേയിലെ പൊട്ടി പൊളിഞ്ഞ റോഡുകൾ അറ്റകുറ്റ പണികൾ നടത്തി ഈ മഴക്കാലത്തെ യാത്ര ദുരിത യാത്ര അടിയന്തിര മായി പരിഹരിക്കുവാൻ അധികൃതർ തയ്യാറാവണ മെന്നും പോലുലർ എസ്റ്റേറ്റ് ഭാഗത്തെ കയറ്റം കുറച്ച് ബസ് റൂട്ട് ഉൾപ്പെടെ ഉള്ള ചരക്ക് നീക്കങ്ങളും വാഹനങ്ങൾക്ക് സുഗമമാക്കണമെന്നും സോളാർ ലൈറ്റുകൾ സ്‌ഥാപിക്കണമെന്നും ആവശ്യപ്പെട്ടാണ് കോൺഗ്രസ്സ് പ്രവർത്തകർ പ്രതിഷേധമാർച്ചും ധർണ്ണയും നടത്തിയത്.


മാന്തോപ്പ് മൈതാനത്തുനിന്നും പ്രകടനമായിട്ടെത്തിയ കോൺഗ്രസ്സ് പ്രവർത്തകരെ കിഫ്‌ബി ഓഫീസിന് മുന്നിൽ പോലീസ് തടഞ്ഞു.
തുടർന്ന് നടന്ന ധർണ്ണ ബളാൽ പഞ്ചായത്ത്‌ പ്രസിഡണ്ടും കർഷകകോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറിയും കൂടി യായ രാജു കട്ടക്കയം ഉത്ഘാടനം ചെയ്തു.
മലയോര ഹൈവേ കടന്നു പോകുന്ന വഴിയിൽ യാത്രക്കാരും നാട്ടുകാരും നേരിടുന്ന പ്രയാസങ്ങൾ അടിയന്തിരമായി പരിഹരിക്കുവാൻ അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ സമരത്തിന്റെ ഗതി മാറുമെന്നും വരും നാളുകളിൽ മലയോര ഹൈവേ ഉപരോധിച്ചു കൊണ്ടുള്ള പ്രക്ഷോഭ പരിപാടികൾക്ക് കോൺഗ്രസ്സ് പാർട്ടി നേതൃത്വം നൽകുമെന്നും ഊരാളുങ്കൽ സോസൈറ്റി യുടെ കള്ളകളികൾ വെളിച്ചത്തു കൊണ്ട് വരുമെന്നും രാജു കട്ടക്കയം പറഞ്ഞു
ഡി. സി. സി. ജനറൽ സെക്രട്ടറി സെബാസ്റ്റിൻ പതാലിൽ അധ്യക്ഷത വഹിച്ചു.
ഡി. സി. സി. ജനറൽ സെക്രട്ടറിമാരായ ഹരീഷ് പി. നായർ. വിനോദ് കുമാർ പള്ളയിൽ വീട്, ടോമി പ്ലാച്ചേരി. മഹിളാ കോൺഗ്രസ്സ് സംസ്ഥാനസെക്രട്ടറി മീനാക്ഷി ബാലകൃഷ്ണൻ. ജില്ലാ പഞ്ചായത്ത്‌ അംഗം ജോമോൻ ജോസ്,ബളാൽ മണ്ഡലം പ്രസിഡന്റ് എം. പി. ജോസഫ്,ജോയി കിഴക്കരക്കാട്ട്, മാത്യു പടിഞ്ഞാറയിൽ,ജോസഫ് മാത്യു,യൂത്ത്‌ കോൺഗ്രസ്സ് ജില്ലാ നേതാക്കളായ രാജേഷ് തമ്പാൻ,മാർട്ടിൻ ജോർജ്,ഷോണി ജോർജ്. ബ്ലോക്ക് പഞ്ചായത്ത്‌ അംഗങ്ങളായ ഷോബി ജോസഫ്. സി. രേഖ,ജോസ് കുത്തിയ തോട്ടിൽ. അന്നമ്മമാത്യു. എന്നിവർ പ്രസംഗിച്ചു

No comments