Breaking News

പരപ്പ ബ്ലോക്ക് പഞ്ചായത്തിൽ ഉന്നത വിജയം നേടിയ പട്ടികവർഗ വിദ്യാർഥികൾക്ക് സ്വർണ്ണമെഡൽ നൽകി സബ് കലക്ടർ മേഘശീ ഐ.എ.എസ് ഉദ്ഘാടനം ചെയ്തു



പരപ്പ: 2020-21 അദ്ധ്യയന വർഷത്തെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ 64 പട്ടികവർഗ വിദ്യാർത്ഥികൾക്ക് പട്ടികവർഗ വികസന വകുപ്പ് നൽകുന്ന 4 ഗ്രാം സ്വർണ്ണമെഡൽ വിതരണം ചെയ്തു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസി
ഡണ്ട് കെ. ഭൂപേഷിന്റെ അദ്ധ്യക്ഷതയിൽ പരപ്പ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ കൂടിയ യോഗത്തിന്റെ ഉദ്ഘാടനം കാഞ്ഞങ്ങാട് സബ് കലക്ടർ മേഘശീ. ഡി.ആർ ഐ.എ.എസ് ഉദ്ഘാടനം ചെയ്തു. ട്രൈബൽ ഡവലപ്മെന്റ്
ഓഫീസർ സി. ഹെറാൾഡ് ജോൺ സ്വാഗതവും, അസി.ട്രൈബൽ ഡവലപ്മെന്റ് ഓഫീസർ എം.ശശി, ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസർ രാകേഷ്. പി.വി എന്നിവർ ആശംസകൾ നേർന്നു. ജൂനിയർ സൂപ്രണ്ട് ദിനേശ്കുമാർ. പി നന്ദി പ്രകാശിപ്പിച്ചു.

 

No comments