Breaking News

പോപ്പുലർ ഫ്രണ്ട് റാലിയിലെ വിദ്വേഷ മുദ്രാവാക്യം; ഉത്തരവാദികൾക്കെതിരെ കേസെടുക്കണമെന്ന് ഹൈക്കോടതി

കൊച്ചി: ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് സംഘടിപ്പിച്ച റാലിക്കിടെ കുട്ടി വിദ്വേഷ മുദ്രാവാക്യം വിൡച്ച സംഭവത്തില്‍ ഉത്തരവാദികള്‍ക്കെതിരെ കേസെടുക്കണമെന്ന് ഹൈക്കോടതി. റാലി നടത്തിയ സംഘാടകര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ നിര്‍ദേശം നല്‍കി. റാലിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജി തീര്‍പ്പാക്കികൊണ്ടാണ് ഹൈക്കോടതിയുടെ പരാമര്‍ശം. സംഭവം നിര്‍ഭാഗ്യകരമാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. രാജ്യത്ത് ഇതെന്താണ് നടക്കുന്നതെന്നും കോടതി ചോദിച്ചു.

അതേസമയം വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയെയും മാതാപിതാക്കളെയും കണ്ടെത്താനുള്ള അന്വേഷണം പൊലീസ് വ്യാപകമാക്കിയിട്ടുണ്ട്. എറണാകുളത്തും ഈരാറ്റുപേട്ടയിലുമാണ് പ്രധാനമായും അന്വേഷണം നടത്തുന്നത്. കുട്ടിയെ തിരിച്ചറിഞ്ഞെങ്കിലും കുട്ടിയെയും മാതാപിതാക്കളെയും കണ്ടെത്താനായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. എറണാകുളം പള്ളുരുത്തി സ്വദേശിയാണ് കുട്ടി. വിദ്വേഷമുദ്രാവാക്യം സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെ കുട്ടിയും കുടുംബവും വീട്ടില്‍ നിന്ന് മാറിനില്‍ക്കുകയാണ്. ഇവര്‍ എറണാകുളം ജില്ലയിലോ സമീപ ജില്ലകളിലോ തന്നെ ഉണ്ടാകുമെന്നാണ് പൊലീസിന്റെ നിഗമനം.

കേരളം വിട്ടു പോകാനുള്ള സാധ്യതയില്ലെന്നും പൊലീസ് കരുതുന്നു. കുട്ടിയില്‍ നിന്ന് വിവരങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷമായിരിക്കും മാതാപിതാക്കളെ ചോദ്യം ചെയ്യുക. തുടര്‍ന്ന് അറസ്റ്റ് വേണമോ എന്നതില്‍ തീരുമാനമെടുക്കും. മുദ്രാവാക്യം വിളിക്കാന്‍ കുട്ടിക്ക് പ്രോല്‍സാഹനം നല്‍കിയ ചിലരെയും തിരിച്ചറിഞ്ഞിട്ടുണ്ട് ഇവര്‍ക്കെതിരെയും നടപടി ഉണ്ടാകും. കേസിലെ ഒന്നാം പ്രതിയായ പോപ്പുലര്‍ ഫ്രണ്ട് ആലപ്പുഴ ജില്ലാ സെക്രട്ടറി മുജീബ് മുന്‍കൂര്‍ ജാമ്യത്തിനായി അലപ്പുഴ ജില്ലാ സെഷന്‍സ് കോടതിയെ സമീപിച്ചു. ആലപ്പുഴ സൗത്ത് പോലീസ് റജിസ്റ്റര്‍ ചെയ്ത കേസിലെ രണ്ടാം പ്രതി പോപ്പുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് നവാസ് വണ്ടാനം, കുട്ടിയെ തോളിലേറ്റിയ ഈരാറ്റുപേട്ട സ്വദേശി അന്‍സാര്‍ എന്നിവ ര്‍ റിമാന്‍ഡിലാണ്.

No comments