Breaking News

ചീമേനി ജാനകി വധക്കേസ് രണ്ട് പ്രതികൾ കുറ്റക്കാർ, രണ്ടാം പ്രതിയെ വെറുതെ വിട്ടു


ചീമേനി: ചീമേനി പുലിയന്നൂരിലെ റിട്ട. അധ്യാപിക ജാനകിയെ കഴുത്തറുത്ത് കൊന്ന പ്രമാദമായ കേസില്‍ രണ്ടു പ്രതികൾ കുറ്റക്കാര്‍. അള്ളറാട് വീട്ടിൽ അരുൺ, പുതിയവീട്ടിൽ വിശാഖ് എന്നിവരെയാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്. രണ്ടാം പ്രതി റിനീഷിനെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടു. കാസർകോട് ജില്ലാ കോടതി ജഡ്ജിയാണ് വിധി പറഞ്ഞത്. പ്രതികൾക്കുള്ള ശിക്ഷ നാളെ വിധിക്കും. ജാനകി ടീച്ചര്‍ പഠിപ്പിച്ച വിദ്യാര്‍ത്ഥികളാണ് മൂന്ന് പേരും. 

No comments