Breaking News

അധ്യാപകനായും പത്രപ്രവർത്തകനായും മൂന്ന് പതിറ്റാണ്ട് പൂർത്തിയാക്കിയ പി.പി ജയൻ മാസ്റ്ററെ വള്ളിക്കടവ് കസ്ബാ യുവജന കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ ആദരിച്ചു

വെള്ളരിക്കുണ്ട്: അധ്യാപകനായും, പത്രപ്രവർത്തനായും മലയോര മേഖലയിൽ മൂന്ന് പതിറ്റാണ്ട് പൂർത്തിയാക്കിയ പി പി ജയൻ മാസ്റ്ററെ വള്ളിക്കടവ് കസ്ബാ യുവജന കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ ആദരിച്ചു.മാലോം സാംസ്കാരിക കേന്ദ്രത്തിൽ വച്ച് നടന്ന ചടങ്ങ് ബളാൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് രാജു കട്ടക്കയം ഉഘാടനം ചെയ്തു. ജോർജ്കുട്ടി മാടപ്പള്ളി അധ്യക്ഷത വഹിച്ചു. സി.ആർ പി.എഫ് മുൻ ഐജി കെ.വി മധുസൂദനൻ ഉപഹാരം നൽകി. മുൻ എംഎൽഎ എം കുമാരൻ, ടി പി തമ്പാൻ, പി.ജി.ദേവ്, വി കുഞ്ഞിക്കണ്ണൻ, കെ ബാലൻ, ടി.കെ എവുജിൻ, സണ്ണി പൈകട ,സി കെ ബാലകൃഷ്ണൻ, സാജൻ പുഞ്ച, എ പി.ഷാജി, സി സി ഗിരിജ, കെ.രാധാകൃഷ്ണൻ, സി. കുഞ്ഞികൃഷ്ണൻ, കെ രാധാകൃഷ്ണൻ, മാർട്ടിൻ ജോർജ്‌ ,കെ ബാലൻ, ഷാജി ജോസഫ്, എം പി രാജൻ, കെ സി കുര്യൻ, പി വി രവീന്ദ്രൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ജയൻ മാസ്റ്റർ മറുപടി പ്രസംഗം നടത്തി

No comments