ബാബു കോട്ടപ്പാറക്ക് മലയാളി മുദ്ര പുരസ്‌കാരം
കാഞ്ഞങ്ങാട്: തൃശൂര്‍ ആസ്ഥനമായി പ്രവര്‍ത്തിക്കുന്ന മലയാളി സാംസ്‌കാരിക ചാരിറ്റബിള്‍ ട്രസ്റ്റിന്റെ മലയാളി മുദ്ര പുരസ്‌കാരം ബാബു കോട്ടപ്പാറയ്ക്ക്.
കായികരംഗത്തെ സമഗ്ര സംഭാവന പരിഗണിച്ചാണ് ബാബു കോട്ടപ്പാറയെ പുരസ്ക്കാരത്തിനായി തിരഞ്ഞെടുത്തത്. കേരളത്തില്‍ വടംവലിയില്‍ നിരവധി കായികതാരങ്ങളെ പരിശീലിപ്പിച്ച് നിരവധി പുരസ്‌കാരങ്ങള്‍ നേടികൊടുത്തതിനാണ് ബാബുവിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. മെയ് 21 ന് തൃശൂര്‍ കേരള സാഹിത്യ അക്കാദമി പ്രധാന ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ വെച്ച് അവാര്‍ഡ് സമ്മാനിക്കും.
ജന്മഭൂമി കാഞ്ഞങ്ങാട് ലേഖകനായ ബാബു കോട്ടപ്പാറക്ക് കാഞ്ഞങ്ങാട് പ്രസ് ഫോറത്തിന്റെ മികച്ച പത്രപ്രവർത്തകനുള്ള പുരസ്കാരവും ലഭിച്ചിരുന്നു.
No comments