Breaking News

മലബാർ മൾട്ടിസ്റ്റേറ്റ് ആഗ്രോ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ 25-മത് ശാഖ പൊയ്നാച്ചിയിൽ പ്രവർത്തനമാരംഭിച്ചു


പൊയ്നാച്ചി: കേന്ദ്രകൃഷിമന്ത്രാലയത്തിന് കീഴിൽ രജിസ്റ്റർ ചെയ്ത് കണ്ണൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന  മലബാർ മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ-ഓപ്പറേറ്റീ സൊസൈറ്റിയുടെ 25-മത് ശാഖ പൊയ്നാച്ചിയിൽ പ്രവർത്തനമാരംഭിച്ചു. സൊസൈറ്റി പ്രസിഡൻ്റ് ശ്രീ രാഹുൽ ചക്രപാണി ഉദ്ഘാടനം ചെയ്തു. ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സണ്ണി അബ്രഹാം അധ്യക്ഷനായി. ചെമ്മനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീ മൻസൂർ ഗിരിക്കിൾ അധ്യക്ഷനായി. പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ കാര്യ സ്ഥിരം സമിതി അധ്യക്ഷ ശ്രീമതി രമ ഗംഗാധരൻ, ചെമ്മനാട് കൃഷി ഭവനിലെ കൃഷി ഓഫീസർ ശ്രീ ദിനേശ് .പി. കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി ഉദുമ മേഖലാ പ്രസിഡൻ്റ് ശ്രീ അശോകൻ പൊയ്നാച്ചി തുടങ്ങിയവർ സംസാരിച്ചു. ശാഖാ മാനേജർ ശ്രീ.കെ.പി.സന്തോഷ് സ്വാഗതവും ശ്രീ  പി.കാർത്തിക നന്ദിയും പറഞ്ഞു.

No comments