Breaking News

ബാലസംഘം പനത്തടി ഏരിയ 'വേനല്‍തുമ്പി' കലാജാഥക്ക് രാജപുരം വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണം നൽകി

രാജപുരം:ബാലസംഘം പനത്തടി ഏരിയ വേനല്‍തുമ്പി കലാജാഥക്ക്  രാജപുരം വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊട്ടോടിയിലും, പാലംകല്ലിലും സ്വീകരണം നല്‍കി. ലിംഗനീതിക്കു വേണ്ടിയും, കുട്ടികളുടെ അവകാശ സംരക്ഷണത്തിനും, വര്‍ഗീയതയ്‌ക്കെതിരെയുമൊക്കെയുള്ള ചെറുനാടകങ്ങളും സംഗീതശില്പങ്ങളുമായി എത്തിയ വേനല്‍തുമ്പികള്‍ സ്വീകരണ കേന്ദ്രങ്ങളില്‍ പറന്നാടി. ബി കൃഷ്ണന്‍, രമേശന്‍ കോടോം, രാജീവന്‍ ബാനം എന്നിവരാണ് പരിശീലകരായി കൊണ്ടുള്ള കലാജാഥയില്‍  16 കുട്ടികളടങ്ങിയ ടീമാണ് പരിപാടികള്‍ അവതരിപ്പിക്കുന്നത്.  17ന് പകല്‍ 4ന് പാണത്തൂരില്‍ സമാപിക്കും. ബാലസംഘം ഏരിയ സെക്രട്ടറി കവിത കൃഷ്ണന്‍ ജാഥ ലീഡറും, ഏരിയ കണ്‍വീനര്‍ പി കെ രാമചന്ദ്രന്‍ മാനേജറുമാണ് കൊട്ടോടിയില്‍ കെ രാജേഷ് സ്വാഗതവും, ഇര്‍ഷാദ് കൊട്ടോടി നന്ദിയും പറഞ്ഞു. പാലംങ്കല്ലില്‍ ഇ ആര്‍ രാജേഷ് സ്വാഗതവും, കെ എ പ്രഭാകരന്‍ നന്ദിയും പറഞ്ഞു.

No comments