Breaking News

മെയ് 20 ന് വെസ്റ്റ്എളേരി പഞ്ചായത്ത് യുഡിഎഫ് കമ്മറ്റി ഭീമനടിയിൽ 'വിനാശ വാർഷികം ' ആചരിക്കും ആലോചന യോഗം കെ.പി.സി.സി നിർവ്വാഹക സമിതി അംഗം കെ.പി.കുഞ്ഞിക്കണ്ണൻ ഉൽഘാടനം ചെയ്തു


കുന്നുംകൈ:  പിണറായി സർക്കാറിന്റെ ഒന്നാം വാർഷികമായ മെയ് 20 ന് വെസ്റ്റ് എളേരി പഞ്ചായത്ത് യു.ഡി.എഫ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഭീമനടിയിൽ  'വിനാശ വാർഷികം ' ആചരിക്കും. ഇതിന്റെ ഭാഗമായി വൈകിട്ട് 4 മണി മുതൽ 6 മണി വരെ ഭീമനടിയിൽ സത്യാഗ്രഹ സമരം നടത്തും. സത്യാഗ്രഹ സമരം യു.ഡി.എഫ്. മണ്ഡലം കൺവീനർ ശ്രീധരൻ മാസ്റ്റർ ഉൽഘാടനം ചെയ്യും. യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ശിഹാബ് മാസ്റ്റർ പ്രഭാഷണം നടത്തും. ആലോചന യോഗം കെ.പി.സി സി നിർവ്വാഹക സമിതി അംഗം  കെ.പി.കുഞ്ഞിക്കണ്ണൻ ഉൽഘാടനം ചെയ്തു. എം.അബൂബക്കർ അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം യു.ഡി.എഫ് കൺ വീനർ ശ്രീധരൻ മാസ്റ്റർ, കേരള കോൺഗ്രസ്സ്  ജില്ലാ പ്രസിഡന്റ് ജെറ്റോ ജോസഫ്, ജോയി ജോസഫ് കിഴക്കരക്കാട്ട്, ആന്റക്സ് ജോസഫ്, ഗിരിജ മോഹനൻ, ജാതിയിൽ ഹസൈനാർ, പി.സി. ഇസ്മായിൽ, എ ദുൽകിഫിലി, അന്നമ്മ മാത്യു, ജി.മുരളീധരൻ, അഡ്വ. ബിജു  ഏലിയാസ്, പി.ജെ.ജയിംസ്, കെ.കെ. തങ്കച്ചൻ എന്നിവർ സംബന്ധിച്ചു.

No comments