Breaking News

തലശേരി അതിരൂപത മതബോധന വിശ്വാസ പരിശീലന പ്രവർത്തന വർഷ ഉദ്ഘാടനം തോമാപുരം ഫൊറോന ദേവാലയത്തിൽ മാർ ജോസഫ് പാംബ്ലാനി നിർവ്വഹിച്ചു


ചിറ്റാരിക്കാൽ : തലശേരി അതിരൂപത മതബോധന വിശ്വാസ പരിശീലന പ്രവർത്തന വർഷ ഉദ്ഘാടനം തോമാപുരം ഫൊറോന ദേവാലയത്തിൽ നടത്തപ്പെട്ടു. തലശേരി അതിരൂപത മെത്രാപ്പോലീത്ത മാർ ജോസഫ്  പാംബ്ലാനി ഉദ്ഘാടനം ചെയ്തു. മതബോധനം വിശ്വാസ പരിശീലനത്തിലേക്കുള്ള മാർഗമാണെന്നും,  ഈ മാർഗം രക്ഷയിലേക്ക് നയിക്കുമെന്നും മെത്രാപ്പോലീത്ത അഭിപ്രായപ്പെട്ടു.  അതിരൂപത ഡയറക്ടർ ഫാ . ജേക്കബ് വെണ്ണായിപളളിൽ , അദ്ധ്യക്ഷത വഹിച്ചു. രൂപത മിഷൻ ലീഗ് ഡയറക്ടർ ഫാ. ജോസഫ് വടക്കേപ്പറമ്പിൽ  മുഖ്യ പ്രഭാഷണം നടത്തി. തോമാപുരം ഫൊറോന വികാരി ഫാ മാർട്ടിൽ കിഴക്കേത്തലയ്ക്കൽ, ജോമേഷ് ജോൺ എന്നിവർ സംസാരിച്ചു

No comments