Breaking News

സർവീസിൽ നിന്നും വിരമിക്കുന്നവർക്ക് വെള്ളരിക്കുണ്ട് താലൂക്ക് പ്രൈമറി സഹകരണ സംഘം ചീഫ് എക്സിക്യുട്ടീവ് ഫോറം യാത്രയയപ്പ് നൽകി


 

വെള്ളരിക്കുണ്ട്: ദീർഘകാലത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം സഹകരണ വകുപ്പിൽ നിന്നും വിരമിക്കുന്ന വെള്ളരിക്കുണ്ട് താലൂക്ക് അസിസ്റ്റൻ്റ് റെജിസ്ട്രാർ വി.ടി. തോമസ്,
ഈസ്റ്റ് എളേരി സർവ്വീസ് സഹകരണ ബാങ്കിൻ്റെ സെക്രട്ടറി ജോസ് പ്രകാശ് എന്നിവർക്ക് വെള്ളരിക്കുണ്ട് താലൂക്ക് പ്രൈമറി സഹകരണ സംഘം ചീഫ് എക്സിക്യുട്ടീവ് ഫോറം യാത്രയയപ്പ് നൽകി. പരപ്പയിൽ പ്രവർത്തിക്കുന്ന വെള്ളരിക്കുണ്ട് താലൂക്ക് സഹകരണ സംഘം അസി. റെജിസ്ട്രാർ (ജനറൽ) ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ ചീഫ് എക്സിക്യുട്ടീവ് ഫോറം ഹോസ്ദുർഗ് വെള്ളരിക്കുണ്ട് താലൂക്ക് സെക്രട്ടറി രാജൻ കുനിയേരി അദ്ധ്യക്ഷത വഹിച്ചു. ഓഫീസ് ഇൻസ്പെക്ടർ സന്തോഷ് കെ.എൻ, വിനോദ് , പൂതങ്ങാനം സഹകരണ ബാങ്ക് സെക്രട്ടറി ശ്രീധരൻ കാരാക്കോട്, വെസ്റ്റ് എളേരി സെക്രട്ടറി കെ.പി. രാജു, മാലോത്ത് ബാങ്ക് സെക്രട്ടറി മാത്യു.എം, പനത്തടി ബാങ്ക് സെക്രട്ടറി ദീപുദാസ് , കരിന്തളം ബാങ്ക് സെക്രട്ടറി മധുസൂദനൻ, പാലാവയൽ വനിത സഹകരണ സംഘം സെക്രട്ടറി കെ.പി സുനിത, ഈസ്റ്റ് എളേരി വനിതാ സഹകരണ സംഘം സെക്രട്ടറി റീസ, വെസ്റ്റ് എളേരി വനിതാ സഹകരണ സംഘം സെക്രട്ടറി ലത പി.കെ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
തുടർന്ന് യാത്രയയപ്പ് ഏറ്റുവാങ്ങിയ അസിസ്റ്റൻ്റ് റെജിസ്ട്രാർ വി.ടി തോമസ് , ഈസ്റ്റ് എളേരി ബാങ്ക് സെക്രട്ടറി ജോസ് പ്രകാശ് എന്നിവർ മറുപടി പ്രസംഗം നടത്തി.
ചടങ്ങിൽ ചീഫ് എക്സിക്യൂട്ടീവ് ഫോറം വെള്ളരിക്കുണ്ട് താലൂക്ക് സെക്രട്ടറി വി.പ്രശാന്ത് സ്വാഗതവും, പ്രസിഡണ്ട് രജനി എസ് നന്ദിയും പറഞ്ഞു.

No comments