Breaking News

മഴ പെയ്താൽ കരണ്ടില്ല : അട്ടേങ്ങാനത്ത് വാട്ടർ അതോരറ്റിയുടെ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു


ഒടയംചാൽ: മലയോര മേഖലയിൽ ഇടവിട്ട ദിവസങ്ങളിലുണ്ടാകുന്ന  വേനൽമഴയിൽ കുടിവെള്ളമില്ലാതെ ജനം ബുദ്ധിമുട്ടുകയാണ്. കുടിവെള്ളത്തിനായി കുഴൽക്കിണറുകളെ മാത്രം ആശ്രയിക്കുന്നവരാണ് ഏറെ പേരും .മഴപെയ്യുമ്പോൾ ദിവസങ്ങളോളം  വൈദ്യുതി വിതരണം തടസ്സപ്പെടുന്നത് മൂലം പലകുടുംബങ്ങൾക്കും കുടിവെള്ളം ശേഖരിക്കാൻ കഴിയാത്ത അവസ്ഥയാണ്. വാട്ടർ അതോറിറ്റിയുടെ കുടിവെള്ള വിതരണവും തടസ്സപ്പെട്ടിരിക്കുകയാണ്. ഒടയംചാൽ അട്ടേങ്ങാനം തുടങ്ങിയ ഭാഗങ്ങളിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നത് ദിവസങ്ങളായി തുടരുകയാണ്. കാഞ്ഞങ്ങാട് പാണത്തൂർ സംസ്ഥാന പാതയിലെ ഒടയംചാൽ ആലടുക്കം എന്ന സ്ഥലത്ത് പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നത് നേരിൽ കാണുന്ന വാട്ടർ അതോറിറ്റി ജീവനക്കാർ പോലും മുഖം തിരിക്കുകയാണ്.

No comments