Breaking News

"വെള്ളരിക്കുണ്ട് ടൗണിൽ അപകടഭീഷണി ഉയർത്തുന്ന വൻമരങ്ങൾ അടിയന്തരമായി മുറിച്ച് മാറ്റാൻ നടപടിയെടുക്കണം'': വ്യാപാരി വ്യവസായി ഏകോപന സമിതി വെള്ളരിക്കുണ്ട് യൂണിറ്റ് പ്രസിഡണ്ട് തോമസ് ചെറിയാൻ തഹസിൽദാർക്ക് നിവേദനം നൽകി


വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട് ടൗണിൽ അപകടഭീഷണി ഉയർത്തി നിൽക്കുന്ന വൻമരങ്ങൾ അടിയന്തരമായി മുറിച്ച് നീക്കുവാൻ ഉള്ള നടപടി സ്വീകരിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡണ്ട് തോമസ് ചെറിയാൻ വെള്ളരിക്കുണ്ട് തഹസിൽദാർ പി വി മുരളിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.കാലവർഷം കടന്നുവരുമ്പോൾ  സ്കൂൾകുട്ടികൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും  പൊതുജനങ്ങൾക്കും  ഒരുപോലെ ഭീഷണിയായി നിൽക്കുന്ന മരങ്ങൾ മുറിച്ചു നീക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞദിവസം വെള്ളരിക്കുണ്ട് ഭീമനടി മെക്കാഡം റോഡിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിൽ വലിയ  മരം ഒടിഞ്ഞു വീണു. തലനാരിഴയ്ക്കാണ് അവിടെ വലിയ അപകടം ഒഴിവായത് ആയതിനാൽ ഇക്കാര്യത്തിൽ അലംഭാവം വെടിഞ്ഞ് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് യൂണിറ്റ് പ്രസിഡന്റ് തോമസ് ചെറിയാൻ അധികൃതരോട് ആവശ്യപ്പെട്ടു. യൂണിറ്റ് ജനറൽ സെക്രട്ടറി ബി ജിജോൺ, ട്രഷറർ കെഎം കേശവൻ നമ്പീശൻ ലിജിൻ ജേക്കബ്     എന്നിവരും  സന്നിഹിതരായിരുന്നു

No comments