Breaking News

പതിനാലാം പഞ്ചവത്സര പദ്ധതി രൂപീകരണം: കിനാനൂർ കരിന്തളത്ത് വിഭിന്ന ശേഷിക്കാരുടെ ഗ്രാമസഭ ചേർന്നു


കരിന്തളം: കിനാനൂർ - കരിന്തളം ഗ്രാമപഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി പഞ്ചായത്തിലെ ശാരീരിക-മാനസീക വെല്ലുവിളി നേരിടുന്നവരുടെ പ്രത്യേക ഗ്രാമ സഭ നടന്നു. കോയിത്തട്ട കുടുംബശ്രീ ഹാളിൽ പഞ്ചായത്ത് പ്രസിഡന്റ് ടി കെ രവി ഉൽഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ടി.പി. ശാന്ത അധ്യക്ഷത വഹിച്ചു. സെക്രട്ടറി എൻ മനോജ് വികസന കാഴ്ചപ്പാട് വിശദീകരിച്ച.സി എച്ച് അബ്ദുൾ നാസർ, ഷൈജമ്മ ബെന്നി, പി. ധന്യ, മനോജ് തോമസ്, എന്നിവർ സംസാരിച്ചു. ഐ സി ഡി എസ് സൂപ്പർവൈസർ നിഷ സ്വാഗതം പറഞ്ഞു.

No comments