Breaking News

വിവിധ മുദ്രാവാക്യങ്ങൾ ഉയർത്തി DYFI ബളാൽ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ബളാൽ മുതൽ വെള്ളരിക്കുണ്ട് വരെ യുവജന പ്രതിരോധറാലി സംഘടിപ്പിച്ചു


വെള്ളരിക്കുണ്ട് : RSS ഗൂഢാലോചനയ്ക്ക് മുന്നില്‍ കേരളം കീഴടങ്ങില്ല, മതനിരപേക്ഷ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ അനുവദിക്കില്ല,കോണ്‍ഗ്രസ്-ബിജെപി-ലീഗ് കലാപം അവസാനിപ്പിക്കുക*എന്നീ മുദ്രാവാക്യം ഉയർത്തി DYFI ബളാൽ മേഖല കമ്മിറ്റി യുടെ നേതൃത്വത്തിൽ ബളാൽ മുതൽ വെള്ളരിക്കുണ്ട് വരെ യുവജന പ്രതിരോധം "യുവജന റാലി സംഘടിപ്പിച്ചു. CITU എളേരി ഏരിയ പ്രസിഡന്റ്‌ ജോസ് പതാൽ ജാഥ ഉദ്ഘടാനം ചെയ്തു. കല്ലഞ്ചിറ, മങ്കയം ജാഥ സ്വീകരണത്തിൽ DYFI എളേരി ബ്ലോക്ക്‌ കമ്മിറ്റി അംഗം  അഖിൽ പ്ലാച്ചിക്കര,  മേഖല ജോ. സെക്രട്ടറി അജിത്. വി എന്നിവർ സംസാരിച്ചു, വെള്ളരിക്കുണ്ടിൽ നടന്ന സമാപന പൊതുയോഗം DYFI ജില്ലാ പ്രസിഡന്റ്‌ഷാലു മാത്യു  ഉദ്ഘടാനംചെയ്തു ,   ജാഥ ലീഡർ രമ്യ.കെ. കെ, ജാഥ മാനേജർ വിനീത്  പി. എം , മനീഷ്, സുനിൽ, സുകേഷ് എന്നിവർ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ സംസാരിച്ചു.

No comments