Breaking News

കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകവേ കാസർകോട് നിന്ന് രക്ഷപ്പെട്ട റിമാൻഡ് പ്രതി പിടിയിൽ


കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകവേ കാസര്‍കോട് നിന്ന് രക്ഷപ്പെട്ട റിമാന്‍ഡ് പ്രതി പിടിയില്‍. മയക്കുമരുന്ന് കടത്ത് അടക്കം നിരവധി കേസുകളില്‍ പ്രതിയായ ആലമ്പാടി സ്വദേശി അമീര്‍ അലിയെ ബെംഗളൂരുവില്‍ നിന്നാണ് പിടികൂടിയത്. കഴിഞ്ഞ മാസം 23ന് ആണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കാസര്‍കോട് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോള്‍ അമീര്‍ അലി ഓടി രക്ഷപ്പെട്ടത്. കാസര്‍കോട് വച്ച് പൊലീസുകാരെ തള്ളിമാറ്റി കൈവിലങ്ങുമായി ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. കാസര്‍കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് മൂന്ന് പൊലീസുകാരുടെ സുരക്ഷയില്‍ എത്തിക്കുന്നതിനിടെയാണ് ഇയാള്‍ രക്ഷപ്പെട്ടത്. സംഭവത്തില്‍ കണ്ണൂര്‍ എ.ആര്‍ ക്യാമ്പിലെ മൂന്ന് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. എഎസ്‌ഐ സജീവന്‍, സിപിഒമാരായ ജസീര്‍, അരുണ്‍ എന്നിവരെയാണ് ഡിഐജി രാഹുല്‍ ആര്‍.നായര്‍ സസ്‌പെന്‍ഡ് ചെയ്തത്. മെയ് 12ന് ബദിയടുക്കയില്‍ വച്ച് നമ്പര്‍ പ്ലേറ്റ് ഇല്ലാത്ത കാറില്‍ കടത്തുകയായിരുന്ന 8 ഗ്രാം എംഡിഎംഎയുമായാണ് അമീര്‍ അലി പിടിയിലാകുന്നത്. ഈ വാഹനത്തില്‍ നിന്ന് രണ്ട് കൈത്തോക്കുകളും ബദിയടുക്ക പൊലീസ് കണ്ടെടുത്തിരുന്നു. അമീര്‍ അലി വേറെയും ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്.

No comments