Breaking News

കള്ളാർ പഞ്ചായത്തിലെ രണ്ടാം വാർഡിലെ തെരഞ്ഞെടുപ്പ് അസാധുവാക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ




കാസര്‍കോട്: കള്ളാര്‍ പഞ്ചായത്ത് രണ്ടാം വാര‍്ഡിലെ തെരഞ്ഞെടുപ്പ് അസാധുവാക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇവിടെ ഉപ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് സിപിഎം നല്‍കിയ പരാതി പരിഗണിച്ചാണ് നടപടി. എല്‍ഡിഎഫ് സ്വതന്ത്രനായി എ.ജെ ജോസ് ആനിമൂട്ടിലാണ് രണ്ടാം വാര്‍ഡില്‍ നിന്ന് ജയിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കുഴഞ്ഞ് വീണ് അബോധാവസ്തയില്‍ ആയതിനെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു അദ്ദേഹം. അതുകൊണ്ട് തന്നെ സത്യപ്രതിജ്ഞ പോലും ചെയ്യാന്‍ ഇദ്ദേഹത്തിന് സാധിച്ചിരുന്നില്ല. ഇനി തുടരാനില്ലെന്ന് ജോസിന്‍റെ ബന്ധുക്കള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് സിപിഎം തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.

No comments