Breaking News

ജില്ലയിലെ വിവിധ സ്ഥാപനങ്ങളിൽ നിരവധി തൊഴിൽ അവസരങ്ങൾ


അധ്യാപക ഒഴിവ് 

കുമ്പള ജിഎച്ച്എസ്എസിലെ ഹയർ സെക്കൻഡറി വിഭാഗത്തിൽ കെമിസ്ട്രി സീനിയർ, കൊമേഴ്‌സ് സീനിയർ/ജൂനിയർ, എക്കണോമിക്‌സ് ജൂനിയർ, അറബിക്ക് ജൂനിയർ എന്നീ തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു.  കൂടിക്കാഴ്ച്ച ജൂലൈ രണ്ടിന് രാവിലെ 11 നു സ്‌കൂളിൽ . ഫോൺ: 9446432642

ടൈപ്പിസ്റ്റ് ഒഴിവ് 

മത്സ്യ കർഷക വികസന ഏജൻസിയിൽ ദിവസ വേതനാടിസ്ഥാനത്തിൽ ടൈപ്പിസ്റ്റിനെ നിയമിക്കുന്നു. കൂടികാഴ്ച്ച  ജൂൺ 30 ന് ഉച്ചകഴിഞ്ഞ് രണ്ടിനു കാസർകോട് ജില്ലാ പഞ്ചായത്ത് കാര്യാലയത്തിൽ നടത്തും. പ്രായപരിധി  21 നും 45 നുമിടയിൽ ഫോൺ: 04672202537


നഴ്‌സ് ഒഴിവ് 

ദേശീയ ആരോഗ്യ ദൗത്യം പദ്ധതിക്ക് കീഴിൽ സെക്കൻഡറി ലെവൽ പാലിയേറ്റിവ് നഴ്‌സ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനു അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാർഥികൾ ജൂലൈ 10 വൈകുന്നേരം അഞ്ചിനകം  www.arogiyakerala.gov.in  എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള ഓൺലൈൻ ആപ്ലിക്കേഷൻ ഫോം വഴി അപേക്ഷിക്കണം. ഫോൺ-0467-2209466.


സ്‌പെഷൽ ടീച്ചർ ട്രെയിംനിഗ് സെന്ററിൽ ഫാക്കൽറ്റി നിയമനം

കാസർകോട് ഗവൺമെന്റ് സ്‌പെഷൽ ടീച്ചർ ട്രെിയിനിംഗ് സെന്ററിലേക്ക് ഫാക്കൽറ്റി ഇൻ എഡ്യുക്കേഷൻ ഒഴിവിലേക്ക് കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നു. ജൂലൈ നാല് രാവിലെ 11 നു കാസർകോട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിലാണ് കൂടിക്കാഴ്ച്ച. മാസ്റ്റേഴ്‌സ് ഇൻ സോഷ്യൽ സയൻസ്, എംഎഡ്, ഡിഎഡ് എന്നീ യോഗ്യതകളുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം എത്തിച്ചേരണം. ആർസിഐയിൽ രജിസ്റ്റർ ചെയ്ത സർട്ടിഫിക്കറ്റുള്ളവർക്ക് മുൻഗണന ലഭിക്കും. ഫോൺ- 04994-255033.


എംപ്ലോയബിലിറ്റി സെന്ററിൽ സ്വകാര്യ സ്ഥാപനത്തിലേക്കുള്ള ഒഴിവ് 

ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ച്ചേഞ്ചിന്റെ കീഴിൽ പ്രവർത്തിച്ചു വരുന്ന എംപ്ലോയബിലിറ്റി സെന്ററിൽ സ്വകാര്യ സ്ഥാപനത്തിലേക്കുള്ള അഭിമുഖം ജൂലൈ രണ്ടിന് ഡിഎംഎൽടി ടീച്ചർ, മെഡിക്കൽ കോഡിംഗ് ടീച്ചർ, ബികോം ടീച്ചർ, ബിഎസ്സി നേഴ്‌സിംഗ് ടീച്ചർ എന്നിവയാണ് ഒഴിവ്. എംപ്ലോയബിലിറ്റി സെന്ററിൽ ഒറ്റത്തവണ രജിസ്‌ട്രേഷൻ നടത്തിയിട്ടുള്ള ഉദ്യോഗാർത്ഥികൾക്കും അഭിമുഖത്തിൽ പങ്കെടുക്കാം. ഫോൺ- 9207155700, 04994 297 470.


മേട്രൺ കം റസിഡന്റ് ട്യൂട്ടർ ഒഴിവ്

ജില്ലയിൽ പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പ്രീമെട്രിക് ഹോസ്റ്റലുകളിൽ വിദ്യാർഥികളുടെ രാത്രികാല മേൽനോട്ട ചുമതലകൾക്കായി മേട്രൺ-കം-റസിഡന്റ് ട്യൂട്ടറുടെ ഒഴിവുണ്ട്. 2022-23 അധ്യയന വർഷത്തേക്ക് കരാറടിസ്ഥാനത്തിലാണ് നിയമനം. കൂടിക്കാഴ്ച്ച കാസർകോട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസിൽ വെച്ച് ജൂലൈ 30ന് രാവിലെ 11.00 മണിക്ക് നടക്കും. ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 04994 256162 എന്ന നമ്പറിൽ ബന്ധപ്പെടണം.

No comments