കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് താക്കീതായി ചെറുപുഴയിൽ തലശ്ശേരി അതിരൂപത കത്തോലിക്ക കോൺഗ്രസിന്റെ കർഷക മഹാറാലി
ചെറുപുഴ : സുപ്രീം കോടതിയുടെ ബഫര്‍സോണ്‍ പ്രഖ്യാപനത്തിനെതിരേയും കാര്‍ഷികവിളകളുടെ വിലത്തകര്‍ച്ചയില്‍ സഹായിക്കാത്ത കേന്ദ്ര - സംസ്ഥാന സര്‍ക്കാര്‍ നിലപാടുകള്‍ക്കെതിരേയും കത്തോലിക്കാ കോണ്‍ഗ്രസ് തലശേരി അതിരൂപത കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചെറുപുഴ ടൗണില്‍ കര്‍ഷക മഹാറാലി നടന്നു. തുടര്‍ന്ന് ചെറുപുഴ കൃഷിഭവന് മുന്നില്‍ ആയിരങ്ങള്‍ പങ്കെടുത്ത ധര്‍ണ്ണാ സമരം തലശേരി അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്തു. അഡ്വ. ടോണി ജോസഫ് അധ്യക്ഷത വഹിച്ചു.
ധര്ണയോടനുബന്ധിച്ചുള്ള മൂന്ന് റാലികള്‍ ചെറുപുഴ സെന്റ് മേരീസ് ഫൊറോന ദേവാലയ പരിസരം, ചെറുപുഴ മലങ്കര പള്ളി പരിസരം, ചെറുപുഴ പുതിയ പാലം എന്നിവിടങ്ങളില്‍നിന്ന് ആരംഭിച്ച് ബസ്സ്റ്റാന്‍ഡ് പരിസരത്ത് സംഗമിച്ച് കൃഷിഭവന് മുന്നിലേക്കു നീങ്ങിയപ്പോള്‍ ആയിരകണക്കിന് കര്‍ഷകരാണ് റാലിയില്‍ പങ്കാളികളായത്.
കത്തോലിക്കാ കോൺഗ്രസ് തലശ്ശേരി അതിരൂപത ഡയറക്ടർ ഫാദർ ഫിലിപ്പ് കവിയിൽ ആമുഖപ്രഭാഷണം നടത്തി. ചെറുപുഴ ഫോറോനാ വികാരി ഫാദർ ജോസ്, വെട്ടിക്കൽ തോമാപുരം
ഫൊറോന വികാരി ഫാദർ മാർട്ടിൻ കിഴക്കേ തലയ്ക്കൽ, ഫാദർ ആന്റണി തെക്കേമുറി - ഡയറക്ടർ ചെറുപുഴ ഫൊറോന, ഫാദർ ജോമി തൊട്ടിയിൽ ഡയറക്ടർ തോമാപുരം ഫൊറോന, ബേബി നെട്ടനാനി വൈസ് പ്രസിഡണ്ട് ഗ്ലോബൽ കമ്മിറ്റി, ബെന്നി പുതിയാമ്പുറം ജനറൽ സെക്രട്ടറി തലശ്ശേരി അതിരൂപത, അഡ്വക്കേറ്റ് ബിനോയ് തോമസ്
ഗ്ലോബൽ വർക്കിംഗ് കമ്മിറ്റി മെമ്പർ, ജോർജ്ജ് വടകര വൈസ് പ്രസിഡണ്ട് തലശ്ശേരി അതിരൂപത, സിജോ അമ്പാട്ട് യൂത്ത് കൗൺസിൽ ഗ്ലോബൽ കോ-ഓർഡിനേറ്റർ, ഡേവിസ് ആലങ്ങാടൻ സെക്രട്ടറി തലശ്ശേരി അതിരൂപത, സുരേഷ് ജോർജ് സെക്രട്ടറി തലശ്ശേരി അതിരൂപത, വർഗീസ് പള്ളിച്ചിറ സെക്രട്ടറി തലശ്ശേരി അതിരൂപത എന്നിവര്‍ സംസാരിച്ചു.കത്തോലിക്ക കോൺഗ്രസ് തലശ്ശേരി അതിരൂപത ട്രഷറർ ഫിലിപ്പ് വെളിയത്ത് സ്വാഗതവും
തോമാപുരം മേഖല പ്രസിഡണ്ട് ഷിജിത്ത് തോമസ് നന്ദിയും പറഞ്ഞു.
No comments