Breaking News

ജില്ലാ പഞ്ചായത്തംഗം ജോമോൻ ജോസിൻ്റെ 'മികവോടെ മലയോരം' പദ്ധതി ചിറ്റാരിക്കാൽ ഡിവിഷൻ പരിധിയിലെ ഉന്നത വിജയികൾക്ക് ആദരവ് നൽകി


ചിറ്റാരിക്കാൽ: ജില്ലാ പഞ്ചായത്ത് ചിറ്റാരിക്കാൽ ഡിവിഷൻ പരിധിയിൽ മെമ്പർ ജോമോൻ ജോസ് നടപ്പിലാക്കി വരുന്ന മികവോടെ മലയോരം പദ്ധതിയുടെ ഭാഗമായി ഡിവിഷൻ പരിധിയിൽ എസ്.എസ്.എൽ.സി- പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ മുഴുവൻ വിദ്യാർത്ഥികൾക്കും ചിറ്റാരിക്കാലിൽ വെച്ച് ആദരവ് നൽകി. ഷാഫി പറമ്പിൽ എം.എൽ.എ ചടങ്ങ് ഉദ്ഘാടനം ചേയ്തു. ജോമോൻ ജോസ് അദ്ധ്യക്ഷത വഹിച്ചു. ബളാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് രാജു കട്ടക്കയം , ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജെയിംസ് പന്തമാക്കൽ , വെസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡൻ്റ് ഗിരിജാ മോഹനൻ , ജോസ് കുത്തിയതോട്ടിൽ , അന്നമ്മ മാത്യു , പി ഡി നാരായണി , അഡ്വ. ജോസഫ് മുത്തോലി , അലോഷ്യസ് ജോർജ്, ശാന്തമ്മ ഫിലിപ്പ് , മാത്യു പടിഞ്ഞാറേൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. നൂറ് ശതമാനം വിജയം നേടിയ സ്കൂളുകളെ ചടങ്ങിൽ ആദരിച്ചു. നിർധനരായ വിദ്യാർത്ഥികൾക്ക് സ്കൂൾ കിറ്റ് വിതരണവും നടന്നു.

No comments