Breaking News

കുന്നും മലയും താണ്ടി കിലോമീറ്ററുകൾ നടന്ന് സ്ക്കൂളിലെത്തുന്ന എണ്ണപ്പാറയിലെ അർജിത് നേടിയത് മിന്നുന്ന വിജയം തായന്നൂർ സ്ക്കൂളിൽ നിന്നും മുഴുവൻ ഏ പ്ലസ് നേടിയ ഒരേയൊരു വിദ്യാർത്ഥിയാണ് ഈ ചുമട്ടുതൊഴിലാളിയുടെ മകൻ


തായന്നൂർ : രാവിലെ എണീറ്റ് കിലോമീറ്ററുകൾ നടന്ന് സ്കൂളിലെത്തുകയും വൈകിട്ട് കുന്നും ഇറക്കവും താണ്ടി തിരിച്ചു വീട്ടിലേക്ക് പോകുകയും ചെയ്തു കൊണ്ടിരുന്ന എണ്ണപ്പാറ പുളിയിലകൊച്ചി ആദിവാസി ഊരിലെ അർജിത് മോഹനന്റെ എ പ്ലസുകൾക്ക് ഇരട്ടിമധുരം.

തായന്നുർ ഗവ ഹയർ സെക്കന്റെറി ഹൈസ്കൂളിൽ നിന്ന് എസ് എസ് എൽ സി പരീക്ഷ എഴുതിയ അൻപത് കുട്ടികളും വിജയിച്ചപ്പോൾ അതിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ ഒരേയൊരു വിദ്യാർത്ഥിയാണ് അർജിത് മോഹനൻ. ചുള്ളിക്കരയിൽ ചുമട്ടുതൊഴിലാളിയായ മോഹനന്റെയും തൊഴിലുറപ്പ് തൊഴിലാളിയായ പൂമണിയുടേയും രണ്ടാമത്തെ മകനാണ് അർജിത് . മൂത്ത സഹോദരൻ അശ്വിൻ കാഞ്ഞങ്ങാട് നിത്യാനന്ദയിൽ സിവിൽ എൻജിനിയറിങ് വിദ്യാർത്ഥിയും സഹോദരി അർച്ചന മോഹനൻ തായന്നൂർ സ്കൂളിൽ ഒമ്പതാം തരം വിദ്യാർത്ഥിയുമാണ്.

 വാർഡ് ഊരുമൂപ്പൻ രമേശൻ മലയാറ്റുകര, എസ്ടി പ്രമോട്ടർ രണദിവൻ കുഴിക്കോൽ തുടങ്ങിയവർ അർജിതിനെ വീട്ടിലെത്തി അനുമോദിച്ച് മധുരം നൽകി. അർജിത്തിൻ്റെ കഠിനാധ്വാനത്തിൻ്റെ ഫലമാണ് ഈ വിജയമെന്നും സാധാരണക്കാരായ കുട്ടികൾക്ക് മാതൃകയും പ്രചോദനവുമാണ് അർജിത്തിൻ്റെ ജീവിതമെന്നും അവർ അഭിപ്രായപ്പെട്ടു.

No comments