Breaking News

എ കെ ജി സെന്ററിന് നേരെയുള്ള ബോംബേറ്, ജനാധിപത്യത്തിനു നേരെയുള്ള കൈയ്യേറ്റം: കേരള കോൺഗ്രസ് ബി


വെള്ളരിക്കുണ്ട്: തിരുവനന്തപുരത്ത് സി പി ഐ എം ആസ്ഥാന മന്ദിരമായ എ കെ ജി ഭവന് നേരെ ഇരുളിന്റെ മറവിൽ ബോംബ് എറിഞ്ഞത്, ബോധപൂർവ്വം നടത്തിയ ഗൂഡാലോചനയുടെ ഭാഗമാണെന്നും, കേരളത്തിന്റെ സമാധാനാന്തരീക്ഷം തകർക്കാൻ വേണ്ടിയാണെന്നും കേരള കോൺഗ്രസ്സ് ബി കാസർഗോഡ് ജില്ലാ കമ്മിറ്റി അഭിപ്രായപെട്ടു. കേരളത്തിലെ അസഹിഷ്ണുതാ രാഷ്ട്രീയത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ബോംബേറിലൂടെ പുറത്ത് വന്നതെന്നും ജില്ലാ പ്രസിഡന്റ് പി ടി നന്ദകുമാർ വെള്ളരിക്കുണ്ടും ജില്ലാ ജനറൽ സെക്രട്ടറി സുരേഷ് പുതിയേടത്തും പ്രസ്താവനയിൽ പറഞ്ഞു.



No comments