Breaking News

വടക്കാകുന്ന് ഖനനാനുമതി: ഭരണഉദ്യോഗസ്ഥ രാഷ്ട്രീയ നിലപാടുകൾക്കെതിരെ പ്രാദേശിക സാംസ്കാരിക കൂട്ടായ്മ നേതൃത്വത്തിൽ കിനാനൂർ കരിന്തളം പഞ്ചായത്തോഫീസ് മാർച്ച് നടത്തി


കരിന്തളം: വടക്കാകുന്നിലെ വൻകിട ഖനന നീക്കങ്ങൾക്ക് ഒത്താശ ചെയ്യുന്ന ഭരണ ഉദ്യോഗസ്ഥരാഷ്ട്രീയ നിലപാടുകൾക്കെതിരെ പ്രാദേശിക സാംസ്കാരിക കൂട്ടായ്മയുടെ നേതൃത്വത്തിൽ കിനാനൂർ കരിന്തളം പഞ്ചായത്ത് ഓഫീസ് മാർച്ചും ധർണ്ണയും എൻഡോസൾഫാൻ സമര നേതാവ് അമ്പലത്തറ കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു, ഗ്രീൻവാലി സൊസൈറ്റി ഭാരവാഹി സുരേഷ് മാലോം കാരാട്ട് ചാലഞ്ചേഴ്സ് ക്ലബ്ബ് പ്രസിഡന്റ് രവി.കെ.വി, തോടൻചാൽ സിറ്റിസൺ ക്ലബ്ബ് സെക്രട്ടറി അനീഷ് തോടൻചാൽ, ശ്രീ കാരാട്ട് ചാമുണ്ഡേശ്വരീ ഗുളികൻ ദേവസ്ഥാന സെക്രട്ടറി സുരേശൻ.കെ, തോടൻചാൽ ശ്രീ ചാമുണ്ഡേശ്വരീ ഗുളികൻ ദേവസ്ഥാന പ്രസിഡന്റ് ഹരിഹരൻ.ബി, കാരാട്ട് ബദർ മസ്ജിദ് സെക്രട്ടറി സുബൈർ നിസാമി, കുടുംബശ്രീ പ്രവർത്തക മിനി പുഞ്ചക്കര എന്നിവർ സംസാരിച്ചു. സാംസ്കാരിക സമിതി കൺവീനർ അജയൻ കാരാട്ട് സ്വാഗതവും സാംസ്കാരിക സമിതി അംഗം അനഘ ബെന്നി നന്ദിയും രേഖപ്പെടുത്തി.

No comments