Breaking News

കൊന്നക്കാട് വൈറ്റ് ആർമി വാട്സാപ് കൂട്ടായ്മയുടെ ഒന്നാം വാർഷികവും കലാ മത്സരവിജയികൾക്ക് സമ്മാന വിതരണവും നടത്തി


കൊന്നക്കാട് : കൊന്നക്കാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വൈറ്റ് ആർമി കൂട്ടായ്മയുടെ ഒന്നാം വാർഷികവും കലാ മത്സര വിജയികൾക്ക് സമ്മാന ദാനവും നടന്നു. ഒന്നാം വാർഷിക ആഘോഷത്തോട് അനുഭന്ദിച്ചു നടത്തിയ കഥ, കവിത, മത്സര വിജയികൾക്ക് ഉള്ള സമ്മാന വിതരണം പഞ്ചായത്ത്‌ അംഗം പി സി രഘുനാഥൻ ഉത്ഘാടനം ചെയ്തു. സന ഫാത്തിമ, വിനായക് കെ എസ്‌, അഖില സുരേഷ്, ഋഷിക പി വി, അനീറ്റ റോയ്, ജിഷ്ണു കെ വി എന്നിവരാണ് വിജയികൾ. കൂട്ടായ്മ അംഗം രതീഷ് ഒന്നാമൻ, ഡാർലിൻ ജോർജ് കടവൻ, ഹരികുമാർ, ഷാലറ്റ് ജോസഫ്, സെബാസ്റ്റ്യൻ വട്ടക്കുന്നേൽ, വിനോദ് പെർഫെക്ട്, ശ്രീജിത്ത്‌ അശോകച്ചാൽ, റോബിൻ അലീന എന്നിവർ സംസാരിച്ചു

No comments