Breaking News

കൗതുകകരമായി അജാനൂരിലെ ചവിട്ടി മീൻപിടിത്തം


കാഞ്ഞങ്ങാട് : അജാനൂർ കടപ്പുറത്ത്‌ ചെന്നാൽ കൗതുകകരമായ ഒരു ദൃശ്യം കാണാം. വലയും ചൂണ്ടയുമില്ലാതെ കാലുകൊണ്ട്‌ ചവുട്ടി മീനെ പിടിക്കുന്ന സൂത്രവിദ്യ. രണ്ടുദിവസമായി അജാനൂർ അഴിമുഖത്ത്‌ ഇത്തരം മീൻപിടിത്തം സജീവമാണ്‌. 

ട്രോളിങ്‌ നിരോധനത്തോടെ ആഴക്കടൽ മീൻപിടിത്തം അസാധ്യമായതോടെ  തൊഴിലാളികളിൽ കൂട്ടത്തോടെ കരയിൽ മീൻചവിട്ടി പിടിക്കുകയാണ്‌. കാലിൽ മുട്ടുന്ന നങ്ക് മീനിനെയാണ്‌ പിടിക്കാൻ പറ്റുന്നത്‌. ഇത്തരം മീൻപിടിത്തം കാണാൻ കരയിലും ധാരാളംപേർ എത്തുന്നുണ്ട്‌. 

ജൂൺ മാസത്തിലെ ചില പ്രത്യേക ദിവസങ്ങളിൽ കൂട്ടത്തോടെ നങ്ക് ഇനത്തിൽ പെട്ട മീനുകൾ കരിയിലേക്ക്‌ എത്താറുണ്ട്‌.  ഇവയേയാണ്‌ ചവിട്ടിപ്പിടിക്കുന്നത്‌.


No comments