Breaking News

കേരളസംഗീത നാടക അക്കാദമി സോളോ ഡ്രാമഫെസ്റ്റ് ജൂലെ 8 മുതൽ 12 വരെ കാഞ്ഞങ്ങാട് നടക്കും സംഘാടക സമിതി രൂപീകരിച്ചു


കാഞ്ഞങ്ങാട്: തിയേറ്റർ ഗ്രൂപ്പ് കാഞ്ഞങ്ങാടിൻ്റെ നേതൃത്വത്തിൽ ജൂലെ 8 മുതൽ 12 വരെ കിഴക്കുംകര ചൈതന്യ ഓഡിറ്റോറിയത്തിൽ അഞ്ച് ദിവസങ്ങളിലായി നടക്കുന്ന കേരളസംഗീത നാടക അക്കാദമിയുടെ സോളോ ഡ്രാമ ഫെസ്റ്റിൻ്റെ സംഘാടക സമിതി രൂപീകരണ യോഗം നടന്നു.

യോഗത്തിൽ അഡ്വ.എം സി ജോസ് അദ്ധ്യക്ഷത വഹിച്ചു. രാജ്മോഹൻ നീലേശ്വരം, ഡോ: സി ബാലൻ, കെ സബീഷ്, കെ മീന, കെ വിശ്വനാഥൻ, എം വി രാഘവൻ എന്നിവർ സംസാരിച്ചു.

തിയേറ്റർ ഗ്രൂപ്പ് ഡയറക്ടർ ഇ വി ഹരിദാസ് സ്വാഗതവും, സി. നാരായണൻ നന്ദിയും പറഞ്ഞു.സംഘാടക സമിതി ചെയർമാൻ: കെ സബീഷ് വർക്കിംഗ് ചെയർമാൻ: എം വി രാഘവൻ ജനറൽ കൺവീനർ: സി.പി ശുഭ തുടങ്ങിയവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു. വിവിധ സബ് കമ്മിറ്റികളെയും തിരഞ്ഞെടുത്തു

No comments