ബളാന്തോട് ടൗണിൽ മുഖ്യമന്ത്രിക്കെതിരെ ജനശ്രീ പനത്തടി മണ്ഡലം സഭയുടെ വായ മൂടിക്കെട്ടി പ്രതിഷേധം
പനത്തടി : കേരള മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന കിരാത വാഴ്ചക്കെതിരെയും , കറുത്ത മാസ്ക് ധരിച്ച മാധ്യമ പ്രവർത്തകർ ഉൾപ്പെടെയുള്ളവരെ തെരുവിൽ അവഹേളിക്കുകയും, പൊതുജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടയുകയും ചെയ്യുന്ന പോലീസ് നടപടിയിൽ പ്രതിഷേധിച്ച് ജനശ്രീ പനത്തടി മണ്ഡലം സഭയുടെ ആഭിമുഖ്യത്തിൽ ബളാന്തോട് ടൗണിൽ വായ മൂടിക്കെട്ടി പ്രതിഷേധ സമരം സംഘടിപ്പിച്ചു.
ജനശ്രീ പനത്തടി മണ്ഡലം ചെയർമാൻ എം ജയകുമാർ ഉദ്ഘാടനം ചെയ്തു.
ഇന്ത്യൻ നാഷണൽ കോൺഗ്രസ് ബളാൽ ബ്ലോക്ക് ജനറൽ സെക്രട്ടറി ശ്രീ വി.സി.ദേവസ്യ, പനത്തടി,മണ്ഡലം ജനറൽ സെക്രട്ടറിമാരായ ശ്രീ രാജീവ് തോമസ്, വിനോദ് കുമാർ, ജനശ്രീ മണ്ഡലം സെക്രട്ടറി വിനോദ് ഫിലിപ്പ്, സെബാൻ കാരക്കുന്നേൽ, സിന്ധു പ്രസാദ്, മാത്യൂസ് അരിപ്രോഡ്, സണ്ണി കുര്യാക്കോസ് തുടങ്ങിയവർ നേതൃത്വം നൽകി.
No comments