Breaking News

'വന്യജീവികളുടെ ആക്രമണങ്ങളിൽ നിന്നും കർഷകരെ രക്ഷിക്കുവാനുള്ള നടപടികൾ സ്വീകരിക്കുക': കർഷകസംഘം വെള്ളരിക്കുണ്ട് യൂണിറ്റ് സമ്മേളനം മങ്കയത്ത് നടന്നു


വെള്ളരിക്കുണ്ട്:  വന്യജീവികളുടെ ആക്രമണത്തിൽ നിന്നും കർഷകരെ രക്ഷിക്കുവാനുള്ള നടപടികൾ വനംവകുപ്പ് സ്വീകരിക്കണം, ആക്രമണകാരികളായ കാട്ടുപന്നികളെ ഉടൻതന്നെ വെടിവെക്കാൻ പഞ്ചായത്ത് സത്വര നടപടികൾ സ്വീകരിക്കണം, നാളികേര സംഭരണം ഉടൻതന്നെ നടപ്പിലാക്കുവാൻ ഗവൺമെന്റ് നടപടി സ്വീകരിക്കണം, എന്നീ കാര്യങ്ങൾ മങ്കയത്തു വച്ച് നടന്ന കർഷകസംഘം വെള്ളരിക്കുണ്ട് യൂണിറ്റ് സമ്മേളനം പ്രമേയത്തിലൂടെ അധികൃതരോട് ആവശ്യപ്പെട്ടു, സമ്മേളനം കർഷകസംഘം എളേരി ഏരിയ പ്രസിഡണ്ട് ടി സുകുമാരൻ ഉദ്ഘാടനം ചെയ്തു, സുമേഷ് പി ആർ അധ്യക്ഷതവഹിച്ചു, ജോർജ് കൊച്ചുഴത്തിൽ സ്വാഗതം പറഞ്ഞു, സണ്ണി മങ്കയം, ജെയിംസ് കെ യു, ജോയി മാളിയേക്കൽ, ബാലകൃഷ്ണൻ കെ ജി, എന്നിവർ സംസാരിച്ചു, ഭാരവാഹികളായി പ്രസിഡന്റ് ജെയിംസ് കെ യു, വൈസ് പ്രസിഡണ്ട് ജോയി സി വി, സെക്രട്ടറി ജോർജ് കൊച്ചു ഴത്തിൽ, ജോയിൻ സെക്രട്ടറി ജോയി മാളിയേക്കൽ, ഖജാൻജി ജോർജ് എം ഇ എന്നിവരെ തിരഞ്ഞെടുത്തു

No comments