Breaking News

ജനാധിപത്യ മഹിളാ അസോസിയേഷൻ കരിന്തളം ഈസ്റ്റ്‌ വില്ലേജ് സമ്മേളനം കുമ്പളപ്പള്ളിയിൽ നടന്നു


ബിരിക്കുളം: ജനാധിപത്യ മഹിളാ അസോസിയേഷൻ കരിന്തളം ഈസ്റ്റ്‌ വില്ലജ് സമ്മേളനം കുമ്പളപ്പള്ളി എം സി ജോസഫൈൻ നഗറിൽ നടന്നു. ജില്ലാ കമ്മിറ്റി അംഗം പി ശാന്തകുമാരി  ഉദ്ഘാടനം ചെയ്തു. ഉഷ ഇ  അധ്യക്ഷത വഹിച്ചു. അജിത വി രക്തസാക്ഷി പ്രമേയവും സീന എം അനുശോചന പ്രമേയവും അവതരിപ്പിച്ചു. കെ അനിത പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. എം വി രതീഷ്, ജാനു കെ , സാവിത്രി പി, ശ്യാമള എൻ ടി , സുജ ടി എം, ഉഷാകുമാരി വി വി എന്നിവർ സംസാരിച്ചു. കരിന്തളം  വില്ലേജ് കമ്മിറ്റി രാഷ്ട്രീയ തിരുവാതിര അവതരിപ്പിച്ചു. മുക്കട വേളൂർ തീരദേശ റോഡിൽ ബസ് റൂട്ട് അനുവദിക്കണമെന്ന് പ്രമേയത്തിലൂടെ  ആവശ്യപ്പെട്ടു.

ഭാരവാഹികൾ

പ്രസിഡന്റ് ഇ ഉഷ വൈസ് പ്രസിഡന്റ്‌മാർ അജിത വി, പി ശാന്ത, സെക്രട്ടറി കെ അനിത  ജോയിന്റ് സെക്രട്ടറി സുജ ടി എം, ജയശ്രീ കെ വി. ട്രഷറർ  വി വി ഉഷാകുമാരി  എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.

No comments