Breaking News

നിത്യോപയോഗ സാധനങ്ങളുടെ വിലവർദ്ധനവ്: ഏ.കെ.സി.സി, കെ.സി.വൈ.എം സംയുക്തമായി ചിറ്റാരിക്കാലിൽ അടുപ്പു കൂട്ടി പ്രതിഷേധിച്ചു


ചിറ്റാരിക്കാൽ : ഏ കെ സി സി തോമാപുരം ശാഖയുടെയും , കെ സി വൈ എം  തോമാപുരം യൂണിറ്റിന്റെയും നേതൃത്വത്തിൽ നിത്യോപയോഗ സാധനങ്ങളുടെ വിലവർധനവിനെതിരെയും,പാചകവാതകം മുതലായ ആവശ്യവസ്തുക്കളുടെ വില വർധനവ് മൂലം സാധാരണക്കാരന്റെ നടുവൊടിക്കുന്ന സംവിധാനങ്ങൾക്കെതിരെയും, കാർഷികോത്പന്നങ്ങളുടെ വിലയിടിവിനെതിരെയും,  മലയോര മേഖലയിലെ കർഷകരെ ദുരിതത്തിലാക്കുന്ന ബഫർ സോൺ നിയമ നിർമാണത്തിലെ അപാകതകൾക്കെതിരെയും അടുപ്പു കൂട്ടൽ പ്രതിഷേധ സദസ്സ് നടത്തപ്പെട്ടു. തോമാപുരം ഫൊറോനാ വികാരി ഫാ. മാർട്ടിൻ കിഴക്കേത്തലയ്ക്കൽ ഉദ്ഘാടനം ചെയ്തു.  എ കെ സി സി തോമാപുരം മേഖല പ്രസിണ്ടന്റ് ഷിജിത്ത് കുഴുവേലിൽ അദ്ധ്യക്ഷത വഹിച്ചു.  അമൽ സജി കോട്ടയിൽ , ചാക്കോ തെന്നിപ്ലാക്കൽ, സുനിൽ അമ്മിയാനി, ടോം വേലംകുന്നേൽ, ഗ്ലോറിയ ചെട്ടിയിൽ, സി. ജിസ് മരിയ എസ് എബി എസ് എന്നിവർ പ്രസംഗിച്ചു. മലയോര ജനതയുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടില്ലേൽ വില്ലേജ് ഓഫീസ് പിക്കറ്റിംഗ് തുടങ്ങി സർക്കാർ കണ്ടിട്ടില്ലാത്ത സമരരീതികളുമായി മുന്നിട്ടിറങ്ങുമെന്ന് ഭാരവാഹികൾ അറിയിച്ചു.

No comments